ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വ്യപകമായി മഴ പെയ്യുന്നുണ്ട്.
ഷിംല, ബിലാസ്പൂര്‍, സോളന്‍, സിര്‍മൗര്‍, മാണ്ഡി, ഹാമിര്‍പൂര്‍, കിന്നൗര്‍ ജില്ലകളില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയമുണ്ടായി. ഷിംലയിലെ ചിര്‍ഗാവ് പ്രദേശത്ത് പ്രളയത്തില്‍ കാണാതായ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ജഗോതി ഗ്രാമത്തിലെ റോഷന്‍ ലാല്‍, ഭാര്യ ഭഗാദേവി, കൊച്ചുമകന്‍ കാര്‍ത്തിക് എന്നിവരെയാണ് കാണാതായത്. ശനി പുലര്‍ച്ചെ മൂന്നോടെയുണ്ടായ മേഘവിസ്ഫോടനത്തിന് പിന്നാലെയെത്തിയ മിന്നല്‍പ്രളയത്തിലാണ് മൂവരും ഒലിച്ചുപോയത്.
ഷിംലയിലെ തന്നെ ജുബ്ബല്‍, കോട്ഖായ്, തിയോഗ്, കുമാര്‍സൈന്‍, കോട്ഗര്‍ പ്രദേശങ്ങളില്‍ വീടുകള്‍ക്കടം കനത്ത നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിന്നൗര്‍ കൈലാഷ് യാത്ര സര്‍ക്കാര്‍ മാറ്റിവച്ചു.