യമുനാ നദി പ്രശ്‌നം; ശ്രീ ശ്രീ രവിശങ്കര്‍ 4.75 കോടി രൂപ പിഴ നല്‍കി

145563005967

ദില്ലി: യമുനാ നദീ പ്രശ്‌നത്തില്‍ ശ്രീ ശ്രീ രവിശങ്കറിന് 4.75 കോടി രൂപ പിഴ നല്‍കേണ്ടി വന്നു. യമുനാ നദീതീരത്ത് ലോക സാംസ്‌കാരിക ഉത്സവം സംഘടിപ്പിച്ചതായിരുന്നു രവിശങ്കറിനെ വിവാദത്തിലേക്ക് നയിച്ചത്. നേരത്തെ തന്നെ പിഴ അടയ്ക്കാന്‍ വിധിച്ചിരുന്നു. എന്നാല്‍ ഇത്രയും തുക നല്‍കാനാവില്ലെന്നായിരുന്നു രവിശങ്കര്‍ നേരത്തെ വ്യക്തമാക്കിയത്. നേരത്തെ 25 ലക്ഷം രൂപ അടച്ചിരുന്നു.

ശ്രീശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ 35ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് യമുനാ തീരത്തു ലോക സാംസ്‌കാരിക ഉത്സവം മാര്‍ച്ചില്‍ സംഘടിപ്പിച്ചത്. മാര്‍ച്ച് 11 മുതല്‍ 13 വരെയാണു ലോക സാംസ്‌കാരികോത്സവം നടന്നത്. യമുനാ തീരത്തു പരിസ്ഥിതിനാശം വരുത്തിയതിനാണു ട്രൈബ്യൂണല്‍ അഞ്ചുകോടി രൂപ പിഴ വിധിച്ചത്. ഇതില്‍ 25 ലക്ഷം രൂപ അടച്ചു പരിപാടിയുമായി മുന്നോട്ടുപോകാന്‍ ആര്‍ട്ട് ഓഫ് ലിവിങ് അനുമതി സമ്പാദിച്ചു. ബാക്കി തുക ഒരുമാസത്തിനകം അടയ്ക്കുമെന്നായിരുന്നു എന്‍ജിടിക്കു നല്‍കിയ ഉറപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

<ു>എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പിഴ മുഴുവനും അടയ്ക്കാന്‍ ആര്‍ട്ട് ഓഫ് ലിവിങ് സംഘാടകര്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് എത്രയും വേഗം പിഴ അടച്ചുതീര്‍ക്കണമെന്ന് കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടു. നിരന്തരമായ താക്കീതുകള്‍ നല്‍കിയിട്ടും പിഴ മുഴുവനും അടയ്ക്കാന്‍ സംഘാടകര്‍ തയാറാകാത്തത് നിയമലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Top