അയച്ച മെസേജ് എല്ലാവരില്‍ നിന്നും അപ്രത്യക്ഷമാക്കുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്റെ സമയപരിധി നീട്ടി പുതിയ വേര്‍ഷന്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. നിലവിലെ ഒരുമണിക്കൂര്‍ എട്ട് മിനിറ്റ് എന്ന സമയപരിധിയില്‍ നിന്ന് 13 മണിക്കൂര്‍ വരെയാണ് ഓപ്ഷന്‍ നീട്ടിയിരിക്കുന്നത്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ ആദ്യമായി വരുന്ന സമയത്ത് ഇത് വെറും ഏഴ് മിനിറ്റ് എന്ന സമയപരിധിയിലാണ് ലഭ്യമായിരുന്നത്. വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ഈ പുതിയ സൗകര്യം ലഭ്യമാവുക. അയച്ച മെസേജോ വീഡിയോകളോ മാറി പോകുകയോ തെറ്റായ അകൗണ്ടിലേക്ക് അയക്കപ്പെടുകയോ ചെയ്താല്‍ ഉപയോഗിക്കാവുന്ന ഏറ്റവും ഉപകാരപ്രധമായ ഓപ്ഷനാണ് ഇത്.
Tags: watsapp case