വാട്‌സാപ്പിലൂടെ ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്ന് കുറിപ്പടി സ്വീകരിച്ച് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ഇനി മരുന്ന് നല്‍കാം

ഡോക്ടര്‍മാര്‍ക്ക് ഇനി വാട്‌സ്ആപ്പിലൂടെയും മരുന്ന് കുറിക്കാം. വാട്‌സാപ്പിലൂടെ ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്ന് കുറിപ്പടി സ്വീകരിച്ച് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മരുന്ന് നല്‍കാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായാണിത്. ഇതിനായി ഏകീകൃത സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കുറിപ്പടി എഴുതുന്നത് ഡോക്ടറുടെ രജിസ്റ്റര്‍ നമ്പര്‍ അടങ്ങുന്ന ലെറ്റര്‍പാഡില്‍ ആയിരിക്കണം. ഇതിന്റെ ഫോട്ടോ എടുത്താണ് അയക്കേണ്ടത്. ഡോക്ടറും മെഡിക്കല്‍ഷോപ്പുകളും അടങ്ങുന്ന ഗ്രൂപ്പ് തുടങ്ങുകയാണ് ആദ്യഘട്ടം. രോഗിയെ പരിശോധിച്ചശേഷം കുറിപ്പടിയുടെ ഫോട്ടോ വാട്‌സാപ്പിലൂടെ മെഡിക്കല്‍ ഷോപ്പിലേക്ക് അയക്കാം. രോഗിക്ക് താത്പര്യമുള്ള മെഡിക്കല്‍ ഷോപ്പുവേണം തെരഞ്ഞെടുക്കാന്‍. കുറിപ്പടി രോഗിയുടെ മൊബൈലിലേക്കും അയക്കും. രോഗിക്ക് ഈ മെസേജിന്റെ പ്രിന്റ് വേണമെങ്കില്‍ എടുക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മെസേജ് മെഡിക്കല്‍ ഷോപ്പില്‍ കാണിച്ച് രോഗിക്ക് മരുന്നുവാങ്ങാം. അതോടൊപ്പം മെഡിക്കല്‍ ഷോപ്പിന്റെ മെയിലിലേക്കും ഡോക്ടര്‍ കുറിപ്പടി അയക്കണം. വയാഗ്ര പോലുള്ള ലൈംഗിക ഉത്തേജക ഔഷധങ്ങള്‍, സൈക്കോട്രോപിക് മരുന്നുകള്‍, ഗര്‍ഭച്ഛിദ്ര മരുന്നുകള്‍, ഉറക്കഗുളികകള്‍ തുടങ്ങിയ മരുന്നുകള്‍ ഇങ്ങനെ കുറിച്ചുകൊടുക്കാന്‍ പറ്റില്ല.

Top