ഫെയ്‌സ്ബുക്കിന് പിന്നാലെ വാട്ട്‌സ്ആപ്പിലും അഴിച്ച് പണി; ഗ്രൂപ്പ് അഡ്മിനുകളുടെ സ്ഥാനം എപ്പോള്‍ വേണമെങ്കിലും പോയേക്കാം

കാലിഫോര്‍ണിയ:  ഗ്രൂപ്പ് അഡ്മിനുകളെ മാറ്റാനുള്ള പുതിയ സംവിധാനം വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. നിലവില്‍ ഒരാളെ അഡ്മിന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെങ്കില്‍ അയാളെ ഗ്രൂപ്പില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കണം. ഇതില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ സംവിധാനം.പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. നിലവില്‍ ഒരാളെ അഡ്മിന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെങ്കില്‍ അയാളെ ഗ്രൂപ്പില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കണം. ഇതില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ സംവിധാനം. പുതിയ രീതി അനുസരിച്ച് ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കാതെ തന്നെ അഡ്മിന്‍ സ്ഥാനത്ത് നിന്ന് വ്യക്തികളെ മാറ്റാന്‍ കഴിയും. ഇതിനായി ഗ്രൂപ്പില്‍ പ്രത്യേക ഓപ്ഷന്‍ വാട്ട്‌സ്ആപ്പ് നല്‍കും. ഈ ഓപ്ഷന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ ചിത്രങ്ങള്‍ ടെക് സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ട്. അഡ്മിന്‍ സ്ഥാനത്ത് നിന്ന് മാറ്റിയാലും വ്യക്തതികള്‍ക്ക് ഗ്രൂപ്പില്‍ തുടരാനാവും. എന്നാല്‍, ഇവരെ പൂര്‍ണമായി ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കാനുള്ള ഓപ്ഷനും ഉണ്ടാവും. നിലവില്‍ ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്കായി വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നുവെന്നാണ് വിവരം. വൈകാതെ തന്നെ ആന്‍ഡ്രോയ്ഡിലേക്കും ഫീച്ചറെത്തും. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും വാട്ട്‌സ്ആപ്പിന് പദ്ധതിയുണ്ട്. മറ്റംഗങ്ങള്‍ മെസേജ് അയയ്ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള അധികാരമാവും അഡ്മിന് നല്‍കുക. വോയ്‌സ് കോളിനിടെ വീഡിയോ കോളിലേക്ക് എളുപ്പത്തില്‍ മാറാനുള്ള ബട്ടണ്‍ വാട്ട്‌സ്ആപ്പ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സാങ്കേതിക വിദ്യയുമായി മെസേജിങ് ആപ് രംഗത്തെത്തുന്നത്.

Top