ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഭര്‍ത്താവിന്‍റെ വാട്‌സാപ്പിലേക്ക് അയയ്ക്കുന്ന യുവാക്കള്‍ക്കെതിരെ പരാതി

യുവതിയുടെ നഗ്നചിത്രങ്ങള്‍ ഭര്‍ത്താവിന്റെ വാട്‌സാപ്പിലേക്ക് അയയ്ക്കുന്ന യുവാക്കള്‍ക്കെതിരെ പരാതി. ഭാര്യയുടെ നഗ്നചിത്രങ്ങള്‍ നിരന്തരം ഭര്‍ത്താവിന്റെ മൊബൈലിലേക്ക്അയയ്ക്കുന്ന യുവാക്കള്‍ക്കെതിരെ പരാതി. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരായ യുവാക്കളാണ് യുവതിയുടെ നഗ്നചിത്രങ്ങള്‍ ഭര്‍ത്താവിന്റെ വാട്‌സാപ്പിലേക്ക് അയയ്ക്കുന്നത്. വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശികളായ യുവാക്കള്‍ക്കെതിരെയാണ് പരാതി. സ്വസ്ഥമായ ദാമ്പത്യജീവിതം നയിച്ച് വരുന്ന യുവതിയെയും ഭര്‍ത്താവിനെയും പിരിക്കുകയെന്ന ലക്ഷ്യത്തോടെയാണത്രെ ഭര്‍ത്താവിന്റെ മൊബൈലില്‍ നിരന്തരം ഭാര്യയുടെ ഫോട്ടോകള്‍ അയയ്ക്കുന്നത്. ചെമ്പൂരുള്ള യുവാവുമായി യുവതി മുമ്പ് അടുപ്പത്തിലായിരുന്നു. ഈ സമയത്തെ ചിത്രങ്ങളാണ് ഭര്‍ത്താവിന്റെ മൊബൈലിലേക്ക് അയയ്ക്കുന്നത്. ഇത്സംബന്ധിച്ച് സൈബര്‍സെല്ലിനടക്കം പരാതി നല്‍കാനൊരുങ്ങുകയാണ് യുവതിയും ഭര്‍ത്താവും.

Top