തൃശൂർ പോലെ വയനാട് ഞങ്ങൾ എടുക്കും.നവ്യയെ ജയിപ്പിച്ചാൽ കേന്ദ്രമന്ത്രിയായി തിരികെ തരാം- കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൽപ്പറ്റ: തൃശൂർ പോലെ വയനാട് മണ്ഡലവും എടുത്തിരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണ വെറും എംപിയായി ഒതുങ്ങിപ്പോകുന്ന ആളയല്ല ജയിപ്പിച്ച് വിടേണ്ടതെന്നും നവ്യ ഹരിദാസ് ജയിച്ചാൽ കേരളത്തിൽ വീണ്ടും ഒരു കേന്ദ്രമന്ത്രിയെ ലഭിക്കാനുള്ള ശ്രമങ്ങൾ താൻ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. നവ്യയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മാനന്തവാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

വയനാട് മണ്ഡലം ബി ജെ പിക്കും അമിത് ഷാക്കും നരേന്ദ്ര മോദിക്കും വേണം. ഈ വയനാട് ഞങ്ങൾക്ക് നിങ്ങൾ തരണം. നിങ്ങൾ അനുഗ്രഹിച്ചാൽ ഞങ്ങൾ നിങ്ങളുടെ വയനാട് എടുത്തിരിക്കും. ഇത്തവണ നിങ്ങൾ ഇവിടെ നിന്ന് തിരഞ്ഞെടുത്ത് അയക്കുന്നത് എംപിയായി ഒതുങ്ങുന്ന ആളെ ആയിരിക്കരുത്. മറിച്ച് ഒരു കേന്ദ്രമന്ത്രിയാകാൻ സാധ്യയുള്ള വ്യക്തിയായിരുക്കണം. ഞാൻ ഉറച്ച് വാക്ക് നൽകുകയാണ്. അതിന് വേണ്ടിയുള്ള ഡൽഹിയിലെ പോരാട്ടം ഞാൻ നയിക്കും. നവ്യയെ ജയിപ്പിച്ച് വിടൂ, മന്ത്രിയാക്കി ഞാൻ തിരികെ കൊണ്ടുവന്ന് തരാം’, സുരേഷ് ഗോപി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top