സോണിയക്ക് പകരം പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും.

ന്യുഡൽഹി:പാർലമെന്റിൽ ശക്തമായ സാന്നിധ്യമാകുന്നതിനായി പ്രിയങ്ക . സോണിയക്ക് പകരം പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കാന്‍ സാധ്യത എന്നും റിപ്പോർട്ട് .അതേസമയം പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ വ്യക്തിപരമായ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത് ബിജെപിക്ക് അസ്വസ്ഥതയുണ്ടാക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പ്രിയങ്ക തീരുമാനിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കാലങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യമാണ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യേഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. അതിന് ഇത്തവണ അന്ത്യം കുറിച്ച്‌ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ജനവിധി തേടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്രയും കാലം സഹോദരി മത്സരിക്കുന്ന കാര്യത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പോരാട്ടത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്ന രാഹുല്‍ ഇത്തവണ പ്രിയങ്ക തീരുമാനിക്കുമെന്നാണ് പ്രതികരിച്ചിരിക്കുന്നത്. ഇതാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വരുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നതിനുള്ള കാരണം.

കാലങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യമായ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം യഥാര്‍ത്ഥ്യമായതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നതിന്റെ മുന്നോടിയായിട്ടാണ് പുതിയ ചുമതലയെന്ന സൂചന പുറത്തു വരുന്നത്. യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിട്ടാണ് പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നിയമിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടാണ് നിയമനം. കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. അടുത്ത മാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. അതിന് ഇത്തവണ അന്ത്യം കുറിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ജനവിധി തേടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിന്നു തന്നെയായിരിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുക. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് രാഹുല്‍ ഗാന്ധി ഇവിടെ നിന്ന് മത്സരിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, സോണിയ ഗാന്ധിയുടെ പതിവു മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് ആര് മത്സരിക്കുമെന്ന കാര്യം തീരുമാനിക്കാത്ത പാര്‍ട്ടിയുടെ നിലപാടാണ് പ്രിയങ്കയുടെ വരവ് സംബന്ധിച്ച സൂചനകള്‍ ശക്തമാക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മകള്‍ പ്രിയങ്കയ്ക്കു വേണ്ടി സോണിയ തന്നെ വഴിമാറി കൊടുക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. നെഹ്‌റു കുടുംബത്തില്‍ നിന്ന് പ്രിയങ്ക കൂടി തിരഞ്ഞെടുപ്പ് ഗോദയില്‍ വന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങളുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിന്നു തന്നെയായിരിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുക. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് രാഹുല്‍ ഗാന്ധി ഇവിടെ നിന്ന് മത്സരിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, സോണിയ ഗാന്ധിയുടെ പതിവു മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് ആര് മത്സരിക്കുമെന്ന കാര്യം തീരുമാനിക്കാത്ത പാര്‍ട്ടിയുടെ നിലപാടാണ് പ്രിയങ്കയുടെ വരവ് സംബന്ധിച്ച സൂചനകള്‍ ശക്തമാക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മകള്‍ പ്രിയങ്കയ്ക്കു വേണ്ടി സോണിയ തന്നെ വഴിമാറി കൊടുക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. നെഹ്‌റു കുടുംബത്തില്‍ നിന്ന് പ്രിയങ്ക കൂടി തിരഞ്ഞെടുപ്പ് ഗോദയില്‍ വന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങളുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അതേസമയം, ശിവസേനയുമായി ഒരു വിധത്തിലും സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Top