കണ്ണും കാതും തുറന്നു വച്ച്‌ ഞങ്ങള്‍ ഇവിടെയുണ്ട്.

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സര്‍ക്കാറിനെയും പൊലീസിനെയും അഭിനന്ദിച്ച്‌ നടിമാരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. അക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകക്ക് നീതി ലഭിക്കാനാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. അന്വേഷണം പുരോഗമിക്കട്ടെ, തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച്‌ ഞങ്ങള്‍ ഇവിടെയുണ്ട്. പോരാടുന്നവള്‍ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണെന്ന് സംഘടന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.WCC-HERALD 4

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ സൂപ്പര്‍താരം ദിലീപ് പോലീസിന് മൊഴി നല്‍കി. നടിയോട് തനിക്ക് പകയുണ്ടെന്ന് ദിലീപ് പോലീസിനോട് പറഞ്ഞതായി ടി വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് ഇരയായ നടിയോട് തനിക്ക് വ്യക്തിവിരോധം ഉള്ളതായി ദിലീപ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തന്‍റെ കുടംബജീവിതം തകരാന്‍ ഈ നടി കാരണമായി എന്നാണത്രെ താരം പറയുന്നത്.ഇത് രണ്ടാമത്തെ തവണയാണ് ദിലീപ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്. വൈകുന്നേരത്തോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദിലീപ് രാത്രി പോലീസുകാര്‍ നല്‍കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു എന്നാണ് അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top