ഷാരൂഖ് ഖാനെതിരെ ബിജെപി നേതാക്കളുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പിന്തുണയുമായി ഉറ്റസുഹൃത്തും ബോളിവുഡ് സൂപ്പര്‍താരവുമായ സല്‍മാന്‍ ഖാന്‍ രംഗത്ത്. ഷാരൂഖിനെതിരായ വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിക്കൂ എന്ന ചോദ്യത്തിന് മാധ്യമങ്ങളോട് മറുപടി പറയാന്‍ ആദ്യം സല്‍മാന്‍ കൂട്ടാക്കിയില്ല. മാധ്യമ പ്രവര്‍ത്തകരുടെ ഇത്തരം ചോദ്യങ്ങളില്‍ നിന്നും സല്‍മാന്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്.വിവാദ പ്രസ്താവനകളെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും അദ്ദേഹം പറയുകയുണ്ടായി. പ്രേം രതന്‍ ധന്‍ പായോ എന്ന പുതിയ ചിത്രത്തിന്റെ പ്രചരാണര്‍ത്ഥം നോയിഡയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എത്തിയതായിരുന്നു സല്‍മാന്‍.
ഷാരൂഖ് ഖാന്‍ പാക്കിസ്ഥാന്‍ ഏജന്റാണെന്ന സ്വാധി പ്രാചിയുടേയും യോഗി ആദിത്യനാഥിന്റേയും ബി.ജെ.പി നേതാവായ കൈലാഷ് വിജയവര്‍ഗിയയുടേയും പ്രസ്താവകളോട് പ്രതികരിക്കാന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. തന്റെ പുതിയ ചിത്രമായ പ്രമേ രതന്‍ദാന്‍ പയോ എന്ന ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിനിടെ ഈ ചോദ്യം ചോദിച്ചപ്പോഴായിരുന്നു സല്‍മാന്‍ ഖാന്‍ ഒഴിഞ്ഞുമാറിയത്. വിവാദപ്രസ്താനകളെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും നമുക്ക് സിനിമയെ കുറിച്ച് മാത്രം സംസാരിക്കാമെന്നുമായിരുന്നു സമല്‍മാന്റെ കമന്റ്.
വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍. നമ്മളെല്ലാവരും ഇവിടെയുണ്ടെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും വ്യത്യാസം തോന്നുന്നുണ്ടോയെന്നും സല്‍മാന്‍ ചോദിച്ചു. ഇവിടെ ആരെല്ലാം ഇരിക്കുന്നു, അതില്‍ പ്രത്യേകിച്ച് എന്തെങ്കിലും വിഷയം ഉണ്ടോ? നിങ്ങള്‍ എന്നോട് ചോദ്യം ചോദിക്കുന്നു, അതില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടോ, ഇല്ല. നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണ്. നമ്മള്‍ എല്ലാവരും ഒന്നാണ്- സല്‍മാന്‍ പറഞ്ഞു.എന്റെ അമ്മ സുശീല ചരക്, അച്ഛന്‍ സലിം ഖാന്‍, ഞാന്‍ സല്‍മാന്‍ ഖാന്‍, ഇത് സോനം കപൂര്‍, നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണ്, നമ്മള്‍ എല്ലാവരും ഒന്നാണ്. ആര്‍ക്കെങ്കിലും സംശയമുണ്ടോയെന്നാണ് സല്‍മാന്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
സിനിമയിലെ നായികയായ സോനം കപൂറും സല്‍മാനൊപ്പം സിനിമാ പ്രമോഷനായി എത്തിയിരുന്നു. പൂര്‍ണ്ണമായ തെളിവുകള്‍ ഇല്ലാതെ രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും മതത്തിന്റെ പേരില്‍ ജനങ്ങളെ തരംതിരിക്കരുതെന്നും സോനം പറഞ്ഞു.