കിങ് ഖാന്‍ ഷാരൂഖിനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

90fa398501d2a6efef30eb24c56c73ef

ലൊസാഞ്ചല്‍സ്: എവിടെ ചെന്നാലും നടന്‍ ഷാരൂഖ് ഖാന് ശനിദശയാണെന്ന് പറഞ്ഞാല്‍ മതിയല്ലോ. എത്ര വലിയ നടനാണെങ്കിലും അതിന്റെ പരിഗണന ഒരിടത്തും കിട്ടുന്നില്ല. നടന്‍ ഷാരൂഖ് ഖാന്‍ നിരാശനാണ്. അമേരിക്കയിലെ വിമാനത്താവളത്തിലും താരത്തിനെ തടഞ്ഞുവെക്കുകയുണ്ടായി.

സുരക്ഷാ പരിശോധനകള്‍ക്കായാണ് ലൊസാഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. ട്വിറ്ററിലൂടെ ഷാറൂഖ് ഖാന്‍ തന്നെയാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. വിമാനത്താവളത്തില്‍ തന്നെ തടഞ്ഞുവച്ചതിലെ നൈരാശ്യവും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ സുരക്ഷാസംവിധാനങ്ങളെ താന്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ യുഎസിലെ വിമാനത്താവളത്തില്‍ തനിക്കുണ്ടായ അനുഭവത്തില്‍ താന്‍ നിരാശനാണെന്നും ഷാരൂഖ് ട്വിറ്ററില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top