ഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണോ? വെള്ളം കുടിക്കൂ; അഞ്ച് കാര്യങ്ങള്‍ ഈസിയായി ചെയ്യാം

thumbs_78134-water_main_newbeauty

വെള്ളം ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിലെ അഴുക്കുകളും രോഗാണുക്കളും എന്തിന് അധികം വരുന്ന കൊഴുപ്പിനെ പോലും വെള്ളം നീക്കം ചെയ്യും. ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടോ കഷ്ടപ്പെട്ട് വ്യായാമം ചെയ്തിട്ടു മാത്രം കാര്യമില്ല. നിറയെ വെള്ളം കുടിക്കണം. എന്നിട്ട് വ്യായാമം ചെയ്യാം.

ദിവസേന ഒരാള്‍ 2.5 ലീറ്റര്‍ വെള്ളം എങ്കിലും കുടിക്കണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും അസ്ഥികളുടെ ജോയിന്റുകള്‍ക്ക് കൂടുതല്‍ ബലം നല്‍കാനും എല്ലാം ഇത് സഹായിക്കുകയും ചെയ്യും. മാത്രവുമല്ല ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ താപനില എപ്പോഴും ക്രമപ്പെടുത്തി നിര്‍ത്താനും വെള്ളം കുടിക്കുന്നത് ഉത്തമം തന്നെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1.കൂടുതല്‍ സമയം വ്യായാമം ചെയ്യാന്‍ സാധിക്കും
ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ എന്ന അമേരിക്കന്‍ ജേണലില്‍ അടുത്തിടെ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. വ്യായാമം ചെയ്യുന്നതിനിടെ നിര്‍ജലീകരണം സംഭവിച്ചാല്‍ അത് ഭാരം കുറയുന്നതിനെ ബാധിക്കുമെന്ന്. അത് നിങ്ങളുടെ പ്രകടനത്തിന് അടിസ്ഥാനപ്പെടുത്തിയിരിക്കും. അതുകൊണ്ട് ഈ സമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കുക എന്നത് അത്യാവശ്യമാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം. മാത്രമല്ല വ്യായാമം ചെയ്യുന്ന അവസരങ്ങളില്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിപ്പിക്കുകയും വേണം.

2.ശരീരപോഷണം വര്‍ദ്ധിപ്പിക്കുന്നു
സ്ഥിരമായി 3-4 ലീറ്റര്‍ വെള്ളം കുടിക്കണം എന്നാണ് എന്‍ഡോക്രിനോളജി ആന്‍ഡ് മെറ്റബോളിസം എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് നിങ്ങളുടെ ശരീരപോഷണം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മെറ്റബോളിസം 30 ശതമാനം വരെ വര്‍ധിക്കുന്നു. കൂടുതല്‍ വെള്ളം കുടിക്കുന്നത് അധിക കലോറികള്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നതിനും സഹായിക്കുന്നു.

3.വിശപ്പിനോടു പൊരുതുന്നു
വിശപ്പിനോടു പൊരുതുന്നതാണ് വെള്ളം. വെള്ളം കുടിക്കുമ്പോള്‍ അത് വിശപ്പിനെ ഇല്ലാതാക്കുന്നു. എന്നാല്‍, ഇതൊരു ആരോഗ്യകരമായ കാര്യമല്ല. ചിലപ്പോള്‍ നിങ്ങള്‍ക്ക് ദാഹിക്കുന്നുണ്ടെങ്കില്‍ പോലും ശരീരം നിങ്ങള്‍ക്ക് തരുന്ന സൂചന വിശക്കുന്നുണ്ടെന്നാകും. അതുകൊണ്ട് നന്നായി ഭക്ഷണം കഴിക്കുന്നതിനു മുന്നോടിയായി ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.

4.കലോറി കൂട്ടുന്ന ഡ്രിങ്കുകള്‍ക്കൊരു പകരക്കാരന്‍
ദാഹിക്കുമ്പോള്‍ ഫിസ്സി ഡ്രിങ്കുകളും സ്പോര്‍ട്സ് ഡ്രിങ്കുകളും കുടിക്കാന്‍ വല്ലാതെ പ്രലോഭനമുണ്ടാകാറുണ്ടോ? അതിനൊരു ഉത്തമപരിഹാരമാണ് സാധാരണ വെള്ളം. കാരണം ഓരോ 3.4 ഔണ്‍സ് വെള്ളത്തിലും 0.7 ഔണ്‍സ് കലോറിയില്ലാത്ത ഡ്രിങ്ക്സ് അടങ്ങിയിട്ടുണ്ട്.

5.ശരീരം വിഷരഹിതമാക്കും
വെറും വെള്ളം മാത്രം കുടിക്കുന്നതില്‍ എന്താണ് ഒരു രസം എന്നാകും ചിന്ത. വേണ്ട വെറുതെ കുടിക്കണ്ട. അതില്‍ അല്‍പം ചെറുനാരങ്ങ, മല്ലിയില, കുകുംബര്‍ എന്നിവ ചേര്‍ത്തു നോക്കൂ. അല്‍പം സ്പൈസി ആയില്ലേ.

Top