റീല്‍സെടുക്കാന്‍ ഐഫോണ്‍ വേണം; പണത്തിന് വേണ്ടി 8 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; ദമ്പതികള്‍ പിടിയില്‍

ഐഫോണ്‍ വാങ്ങാനായി നൊന്തു പ്രസവിച്ച കുഞ്ഞിനെ വില്‍ക്കുന്ന മനുഷ്യരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? പശ്ചിമ ബംഗാളിലാണ് ഞെട്ടിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ സംഭവം അരങ്ങേറിയത്. ഐഫോണ്‍ വാങ്ങാനുള്ള പണം കണ്ടെത്താനായി ദമ്പതികള്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. നോര്‍ത്ത് 24 പാര്‍ഗാന ജില്ലയിലാണ് സംഭവം. സതി-ജയദേവ് ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിറ്റത്. ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യാനാണ് ദമ്പതികള്‍ ഐഫോണ്‍ സ്വന്തമാക്കിയത്. ഇവരുടെ അയല്‍വാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായത് അയല്‍ക്കാരില്‍ സംശയമുളവാക്കിയിരുന്നു. അതിന് ശേഷം വിചിത്രമായ രീതിയിലാണ് ദമ്പതികള്‍ പെരുമാറിയത്. ഇതും അയല്‍ക്കാരുടെ സംശയത്തിന് ബലമേകി.

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ സതി കുഞ്ഞിനെ വാങ്ങിയ യുവതി പ്രിയങ്ക ഘോഷ് എന്നിവര്‍ അറസ്റ്റിലായി. അച്ഛന്‍ ജയദേവ് ഒളിവിലാണ്. പിതാവിന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top