‘മോ​ദി ന​മ്മു​ടെ രാ​ജ്യ​ത്തി​ൻറെ പ്ര​ധാ​ന​മ​ന്ത്രി​; എന്തിനാണ് അതിൽ ല​ജ്ജി​ക്കു​ന്ന​തെന്ന് ഹൈ​ക്കോ​ട​തി’

കൊ​ച്ചി: വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ​നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം മാ​റ്റ​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. മോ​ദി ന​മ്മു​ടെ രാ​ജ്യ​ത്തി​ൻറെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തി​ൻറെ​യ​ല്ല. ജ​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്നും കോടതി ചോദിച്ചു.

100 കോ​ടിയിലധികം ജ​ന​ങ്ങ​ൾ​ക്കി​ല്ലാ​ത്ത എ​ന്ത് പ്ര​ശ്ന​മാ​ണ് ഹ​ർ​ജി​ക്കാ​ര​നു​ള്ള​ത് കോ​ട​തി ചോ​ദി​ച്ചു. ഹർജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top