ന്യുയോര്‍ക്ക് : വാട്‌സ്ആപ്പില്‍ ഏറെ നാളായി കാത്തിരുന്ന ഫീച്ചര്‍ എത്തി. അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനാവുക എന്നതാണത്. കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സ്ആപ്പ് ആ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഇത്തരത്തിലൊരു ഫീച്ചര്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു വാട്സ്ആപ്പ്.
വാട്‌സ്ആപ്പിന്റെ 0.2.4077 എന്ന പതിപ്പിലാണ് ഈ സൗകര്യം ലഭിക്കുക. അയച്ച മെസേജുകള്‍ അഞ്ച് മിനുറ്റിനുള്ളില്‍ പിന്‍വലിക്കാമെന്നതാണ് പ്രത്യേകത. പുറമെ സന്ദേശങ്ങള്‍ ഇറ്റാലിക്ക്‌സ്, ബോള്‍ഡ് എന്നി മോഡലുകളിലാക്കാനും പ്രത്യേകം ഓപ്ഷനുണ്ടാകും. നിലവില്‍ ചില ചിഹ്നങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്നത് പുതിയ ഓപ്ഷന്‍ വരുന്നതോടെ എളുപ്പമാവും. പരീക്ഷണാടിസ്ഥാനത്തിലാണ് വാട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: whats app