തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ കോൺഗ്രസിൽ വലിയ മാറ്റങ്ങൾക്ക് നീക്കം തുടങ്ങി .കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റുമെന്നുറപ്പാണ് .പ്രിയങ്ക ഗാന്ധി കേരളത്തിൽ നിന്നുള്ള പുതിയ എംപി ആകുന്നതോടെ കേരള രാഷ്ട്രീയത്തിൽ അവരുടെ അഭിപ്രായത്തിനും മുൻഗണന ഉണ്ടാകും .പ്രിയങ്കയും സോണിയയും ഒരേ അഭിപ്രായക്കാർ ആണ് . കേരളത്തിലെ രാഷ്ട്രീയത്തിന് ഇനി ശശി തരൂരിനെ പോലെ ശക്തരായ നേതൃത്വം ആണ് ഭരണം പിടിക്കാൻ വേണ്ടത് എന്ന തിരിച്ചറിവ് പ്രിയങ്കക്കുണ്ട് . പുതിയ കെപിസിസി പ്രസിഡന്റ് ആയി തരൂരിനെ കൊണ്ടുവരണമെന്നാണ് പ്രിയങ്കയുടെ ചിന്ത എന്നാണ് സൂചന .
എ പി അനിൽകുമാർ ആണ് കെസി വേണുഗോപാലിന്റെ നോമിനി. അനിൽകുമാർ തന്റെ ചൊൽപ്പടിക്ക് നിൽക്കുമെന്നതാണ് പിന്തുണക്കാനുള്ള കാര്യം. അനിൽകുമാറിനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്നാണ് വെണ്പക്ഷത്തിനൊപ്പം വിഡി സതീശന്റെയും ആഗ്രഹം.കെ സുധാകരനെ മാറ്റാൻ ഏതു നീക്കത്തിനും ഒപ്പം സതീശൻ ഉണ്ടാകുമെന്നുറപ്പാണ് . സുധാകരൻ ഒരേസമയം സതീശനും വേണുഗോപാലിനും ഭീക്ഷണിയാണ് .അടുത്ത് ഭരണം കിട്ടിയാൽ മുഖ്യമന്ത്രി കസേര ലക്ഷ്യവെച്ചുള്ള പോരുകൾ കോൺഗ്രസിൽ സജീവമാവുകയാണ് .
അതേസമയം പാർട്ടിയിൽ അഴിച്ചുപണി പോലെ പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്ന അഭിപ്രായം ആണ് ഐ വിഭാഗത്തിനുള്ളത് . വിഡി സതീശനെ മാറ്റി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി കൊണ്ടുവരണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു . മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തി കാട്ടിയാൽ ചെന്നിത്തലയുടെ ആവശ്യം ഒരു പക്ഷെ ഹൈക്കമാന്റ് നിറവേറ്റാനാണ് സാധ്യത പ്രതിപക്ഷ നേതൃ സ്ഥാനത്ത് വിഡി സതീശൻ സമ്പൂർണ്ണ പരാജയം ആണെന്നാണ് വിലയിരുത്തൽ .
പാർട്ടിയെയും അണികളെയും മുന്നോട്ട് നയിക്കാൻ കെ മുരളീധരൻ ആണ് ഏറ്റവും യോഗ്യൻ എന്ന് ഒരുപറ്റം ആളുകളുടെ അഭിപ്രായം .എന്നാൽ കെ മുരളീധരനെ പിന്തുണക്കുവാൻ ആരും തന്നെ ഇപ്പോഴത്തെ നേതൃ നിരയിൽ ഇല്ലാ എന്നതിനാൽ മുരളിക്ക് സാധ്യത കുറവാണ് .മുരളി സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തനായാൽ താൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിസ്ഥാനത്തിന് മുരളീധരൻ ഭീക്ഷണിയാകും എന്ന തിരിച്ചറിവ് വേണുഗോപാലിന് ഉള്ളതിനാൽ മുരളിയെ ഒതുക്കി നിർത്തും എന്നതിൽ സംശയം ഇല്ല.തന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന എ പി അനിൽകുമാറിനെ കെപിസിസി പ്രസിഡണ്ട് ആക്കി തനിക്കായി കളം ഒരുക്കാനുള്ള നീക്കത്തിലാണ് കെസി വേണുഗോപാൽ .കൊച്ചിയിലെ ഹോട്ടലിൽവെച്ച് മുൻ മന്ത്രി കൂടിയായ എ.പി. അനിൽകുമാർ ലൈംഗികമായി പീഡിപ്പിച്ചെന്ന സോളാർ കേസിൽ നിന്നും തലയുരിയത് ഈ അടുത്ത കാലത്താണ് . വേണുഗോപാലും സോളാർ ബലാൽസംഗ കേസിൽ നിന്നും ഒഴിവാക്കപ്പെട്ടത് അടുത്ത കാലത്തണ് .