ഇരിട്ടി : ദുരൂഹനിലയിൽ അധ്യാപികയെവീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഭർത്താവ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞു
സംഭവത്തി ൽ മരണപ്പെട്ട അധ്യാപികയുടെ ഭർത്താവും ലോറി ഡ്രൈവറുമായ ച ര ൾ സ്വദേശി പാബ്ലാനിയിൽ സാബു ജേക്കബ് ( 48) കൊലപാതകത്തിൽ രണ്ടും മൂന്നും പ്രതികളായതമിഴ്നാട് ധർമ്മപുരി ജില്ലയിലെ വെപ്പിലപ്പാടി ഹൗസിൻ രവികുമാർ (31) ധർമ്മപുരി കുറുമ്പ്രഹള്ളി കോവിൽ ‘എൻ.വി ഗണേശൻ (34) എന്നിവരെ ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകഅന്വോഷണ സംഘം ഇന്നലെ വൈകീട്ട് 3 മണിയോടെ അറസ്റ്റ് ചെയ്തത്
ജുലൈ 29 ന് ഞായറാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് സാബുവിന്റെ ഭാര്യയും കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌കൂൾ അദ്ധ്യാപികയുമായ എം.പി. മേരി (ലാലി 42 ) യുടെ മൃതദേഹം ചരൾ പാം ബ്ലാനിയിലെ വീടുക്കിണറ്റിൽ കണ്ടെത്തിയത്
കുടുംബ വഴക്കിനെ തുടർന്ന് അധ്യാപിക കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നുതുടക്കത്തിൽ പ്രചരിച്ചിരുന്നത്
മേരിആത്മഹത്യചെയ്യില്ലെന്നുംമരണത്തിൽ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കളും സമീപവാസികളായ നാട്ടുകാരും രംഗത്തെത്തിയതോടെയാണ് സംഭവദിവസം തന്നെ കേസെടുത്ത്കരിക്കോട്ടക്കരി പോലിസ് സബ്ബ് ഇൻസ്പെക്ടർ ടോണി ജെ മറ്റത്തിന്റെ നേതൃത്വത്തിൽ പോലീസ് അന്വോഷണം ആരംഭിച്ചെങ്കിലും മരണം സംബന്ധിച്ച.അന്വേഷണത്തിൽആശാവഹമായ പുരോഗതി ഉണ്ടാവാത്തതിനെ തുടർന്ന് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തുകയും ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു
ഇതിന്റെ ഭാഗമായി ഡി ജി പി ,മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട്ആകഷ്ൻ കമ്മിറ്റി നിവേദനവും നൽകിയിരുന്നു
ഇതേ തുടർന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്യോഷ ണ ടീം രൂപീകരിച്ച് നടത്തിയഅന്വോഷണത്തിനൊടുവിലാണ് അധ്യാപികയുടെ മരണത്തിന്റെ ചുരുളഴിഞ്ഞത്
ശാസ്ത്രീയമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ തികച്ചും ആസൂത്രിതമായി നടത്തിയ ഒരു കൊലപാതകം പോലിസ് തെളിയിച്ചതും വളരെ ജാഗ്രതയോടെയും പഴുതടച്ച അന്വേഷണത്തിലൂടെയുമാണ്
കൊലപാതകം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ
അധ്യാപികയായ മേരിയും ഭർത്താവ് സാബുവും തമ്മിൽ ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചൊല്ലിയും വഴിവിട്ട ജീവിതത്തെ തുടർന്നും നിരന്തരം വഴക്കിടുക പതിവായിരുന്നു’കുടുംബവഴക്ക് രൂക്ഷമായതോടെ ഒരു ഘട്ടത്തിൽ അധ്യാപികയായ മേരി ഭർതൃവീട്ടിൽ നിന്നും കുറച്ചു മാസം തന്റെ ബന്ധുവീട്ടിലേക്ക് മാറി താമസിച്ചിരുന്നു ഒടുവിൽ ബന്ധുക്കളുൾപ്പെടെയുള്ളവർ മുഖേന നടത്തിയ മധ്യസ്ഥതയിലാണ് ഭാര്യ മേരി ഭർത്താവിനൊപ്പം താമസം തുടങ്ങിയത്
തന്റെ പരസ്ത്രി ബന്ധവും വഴിവിട്ട ജീവിതവും തുടർന്ന സാബു 6 മാസം മുമ്പാണ് തന്റെ വഴിവിട്ട ജീവിതത്തിന് തടസ്സം നിൽക്കുന്ന ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്
ചെങ്കൽ ലോറി ഡ്രൈവറായ സാബു ഇതിനായി കണ്ടെത്തിയത് ഇരിട്ടി മേഖലയിൽ ചെങ്കൽ ക്വാറികളിൽ ചെങ്കൽ ലോഡിംഗിനായി തമിഴ്നാട് ധർമ്മപുരി സ്വദേശികളായ രവികുമാറിനെയും ഗണേശിനേയും
ചെങ്കൽ പണയിൽ വെച്ചാണ് ഇരുവരേയും സാബുപരിചയപ്പെടുന്നത് 2 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ നൽകിയത്
ആറ് മാസം മുമ്പു നടന്ന ഗുഢാലോചന ഇത്രയും വൈകിയത് ക്വട്ടേഷൻതുക കണ്ടെത്താനുള്ള കാലതാമസം കൊണ്ടായിരുന്നു
ക്വട്ടേഷൻതുക കണ്ടെത്തിയ ശേഷം കൃത്യം നടപ്പിലാക്കുകയായിരുന്നു
സംഭവം നടക്കുന്ന ദിവസത്തിന് മുൻപ് കേടുവന്ന വാഷിംഗ് മിഷീൻ നന്നാക്കാൻ കൊടുത്തിരുന്നു സംഭവ ദിവസം മുൻകൂട്ടി തീരുമാനിച്ച പ്രകാരം രവികുമാറും ഗണേശനും പതിനൊന്നു മണിക്കു ശേഷം സാബുവിന്റെ വീട്ടിലെത്തുകയും” വാഷിംഗ് മിഷീൻ നന്നാക്കി കൊണ്ടു വന്നിട്ടുണ്ടെന്നും “ഭാരം കാരണം നീ കൂടി വാഷിംഗ് മിഷീൻ അകത്തേക്കെടുക്കാൻ സഹായിക്കണമെന്നും പറഞ്ഞ് സാബു ഭാര്യയെ വീട്ടിനു വെളിയിലിറക്കിയ ശേഷം പുറത്തുണ്ടായിരുന്ന തമിഴ് നാട് സ്വദേശികളുടെ സഹായത്തോടെ അധ്യാപിയായ മേരിയെ എടുത്തുയത്തിയ ശേഷം ആൾമറയിൽ നിന്നും പൊക്കി കിണറ്റിലിടുകയായിരുന്നു’
കിണറ്റിൽ വീണ മേരി മോട്ടോറിന്റെപൈപ്പിൽ പിടിച്ച് രക്ഷപ്പെടാനായി അലറി കരഞ്ഞെങ്കിലും സാബു പൈപ്പ് അറുത്ത് കിണറ്റിലിട്ടു പടയിൽ പിടിച്ചിരുന്ന മേരിയെ സമീപത്തുണ്ടായിരുന്ന ഇരുമ്പു ഗോവണി കൊണ്ട് കുത്തിപ്പിടിച്ച് കിണറിന്റെ ആഴത്തിലേക്ക് കുത്തി വിഴ്ത്തി കുതറി മുകളിലേക്കു വരുംതോറും ഗോവണി കൊണ്ട് കുത്തിപ്പിടിച്ച് മുക്കി മരണമുറപ്പാക്കിയ ശേഷമാണ്
സാബു മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് ഭാര്യ കിണറ്റിൽ ചാടിയെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അയൽ വീടുകളിലെത്തി സഹായമഭ്യർത്ഥിച്ചത്
തുടർന്ന് നാട്ടുകാരിൽ ചിലർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരിട്ടി ഫയർഫോഴ്സ് സേനാംഗങ്ങളാണ് മൃതദേഹ പുറത്തെടുത്തത്
സംഭവ ദിവസംരാത്രി പന്ത്രണ്ട് മണിയോടെ ഭാര്യ കിണറ്റിൽ ചാടിയതായും താൻ രക്ഷിക്കാൻ ശ്രമിച്ചിട്ടും സാധിക്കാത്തതിനാൽ അയൽവാസികളുടെ സഹായം തേടിയതായുമാണ് പാ ബ്ലാനി സാബു ജേക്കബ്ബ് ആദ്യ ദിവസംപോലീസിന് നൽകിയ മൊഴി
എന്നാൽ ആദ്യം ഓടിയെത്തിയ നാട്ടുകാരിൽ ചിലർ പോലിസിന് നൽകിയ ചില സൂചനകളും സംഭവം നടന്ന സ്ഥലത്തെ” പശ്ചാത്തല തെളിവുകളും” സാഹചര്യ തെളിവുകളും പോലീസിന് ആദ്യം തന്നെ മരണത്തിലെ ദുരൂഹത മണത്തിരുന്നു എന്നാൽ
ഇതൊരു കൊലപാതകമാണെന് തെളിയിക്കാൻ മാത്രമുള്ള ശാസ്ത്രീയ തെളിവുകളൊന്നു ആദ്യ ഘട്ടത്തിൽ ലഭിക്കാതിരുന്ന പോലിസ് സൂഷ് മതയോടെയാണ് കേസന്വേഷണം നടത്തിയത്
മേരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ പരിയാരം മെഡി.. കോളേജിലെ പോലിസ് സർജൻ ഡോ:ഗോപാലകൃഷ്ണപിള്ള, മറ്റ് ഫോറൻസിക് വിദഗ്ദ്ധർ എന്നിവരെ സംഭവ സ്ഥലത്തെത്തിച്ച് ശാസ്ത്രീയ പരിശോധന നടത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ടും അധ്യാപികയുടെ ദേഹത്തുണ്ടായിരുന്ന പരിക്കും പോലീസിന് കേസന്വോഷണത്തിൽ സഹായകരമായി
കൊലപാതകം പ്ലാൻ ചെയ്തതും ഗുഡാലോചന നട ത്തിയതും ക്വട്ടേഷൻ പറഞ്ഞുറപ്പിച്ചതുമെല്ലാം നേരിട്ടായിരുന്നു ഒരിടത്തും ഫോൺ മുഖേന മൂവ രും ബന്ധപ്പെട്ടിട്ടില്ല
ഇതു തന്നെയാണ് സാബുവിനെ കുടുക്കിയതും
സംഭവം നടക്കുന്നതിന് തലേ ദിവസം രാത്രി 11 മണിക്ക് കരിക്കോട്ടക്കരിചരൾ’ സ്വദേശിയും ഇരിട്ടി എഎസ് ഐയുമായ റെജിസ്കറിയ ഇരിട്ടി പാലത്തിനടുത്ത് വാഹന പരിശോധനയ്ക്കിടെ അപരിചിതരായ രണ്ടു പേരെ കണ്ട് ചോദ്യം ചെയ്തപ്പോൾ തങ്ങൾ തമിഴ് നാട്ടുകാരാണെന്നും കൂട്ടുപുഴ ഭാഗത്ത് ചെങ്കൽ മേഖലയിൽ ജോലിയെടുക്കുന്നവരാണെന്നും മുതലാളിയെ കാത്തു നിൽക്കുന്നതാണെന്നും പറഞ്ഞു
ഇവരുടെ തിരിച്ചറിയൽ രേഖആവശ്യപ്പെട്ട പോലിസിന് തിരിച്ചറിയൽ രേഖ മുറിയിലാണെന്നും നാളെ കൊണ്ടുവരാമെന്നും പറഞ്ഞു ഈ സമയം ഒeട്ടാറിക്ഷയിൽ അവിടെയെത്തിയ സാബുവിനെ ചുണ്ടി ഇതാണ് മുതലാളി എന്ന് അപരിചിതരായതമിഴ് നാട് സ്വദേശികൾ പറഞ്ഞു
സാബുവിനെ വിളിച്ച് അഡ്രസ്സും മറ്റും നൽകാതിരുന്നതിനെക്കുറിച്ചും മറ്റും നാട്ടുകാരൻ കൂടിയായ എഎസ് ഐ റെജിസ്കരിയ മുന്നറിയിപ്പ് നൽകിയ ശേഷം സാബുവിനൊപ്പം വിടുകയും ചെയ്തു
ആദിവസം പുലർച്ചെയാണ് മേരിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടത്
തന്റെ ഭാര്യയിലൂടെ അധ്യാപിക മരണപെട്ട വിവരമറിഞ്ഞ എ എസ് ഐ റെജിസ്കറിയ സംഭവതലേ ദിവസംസാബുവിനെയും രണ്ട് തമിഴ്നാട് സ്വദേശിയേയും വാഹന പരിശോധനയ്ക്കിടെ കണ്ട കാര്യം കരിക്കോട്ടക്കരി എസ് ഐയെ അറിയിച്ചെങ്കിലും ചോദ്യം ചെയ്യലിൽ സാബു സംഭവ ദിവസം ഇരിട്ടിയിൽ വന്നതായും തിരിച്ച് വിടിലെത്തിയ സംഭവവും പോലിസി നോട് പറഞ്ഞെങ്കിലും പോലിസ് വാഹന പരിശോധനയ്ക്കിടെ ചോദ്യം ചെയ്ത കാര്യം മറച്ചുവെച്ചതോടെയാണ് സാബുവിന്നുള്ള കുരുക്ക് മുറുകിയത്
പിന്നീട് സാബുവിനെ സ്വതന്ത്രമായി വിടുകയും രഹസ്യമായി നിരീക്ഷിച്ചുവരികയുമായിരുന്നു
തമിഴ്നാട് സ്വദേശികളെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഏറെ ദിവസത്തെ പരിശ്രമത്തിന് ശേഷമാണ് അന്വേഷണ സംഘം പിടികൂടിയത ഇവരെ
ചോദ്യം ചെയ്തതിനെ തുടർന്നാണ്
ഭർത്താവിന്റെ ക്വട്ടേഷനിലൂടെ നടന്ന ആ സുത്രിതമാ യ ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞത്
12 മണിക്ക് കിണറ്റിൽ ചാടിയെന്ന് പറയുന്നുണ്ടെങ്കിലും 2 മണിക്കൂർ കഴിഞ്ഞാണ് ഇയാൾ അയൽ വിട്ടുകാരെ വിവരമറിയിച്ചത് മാത്രമല്ല അലറി നിലവിളി ച്ചെന്നു മൊഴി നൽകിയെങ്കിലും
വീട്ടിലുണ്ടായിരുന്ന സാബുവിന്റെ മക്കളും സാബുവിന്റെ അച്ഛനും വീട്ടിൽ ബഹളം കേട്ടതായി ഓർക്കുന്നില്ലെന്നാണ് പോലിസിന് നൽകിയ മൊഴി
മേരി ചാടിയതെന്നു പറയുന്ന കിണറിൽ മഴ പെയ്തതിനാൽ ആൾമറയിൽ നിന്നും രണ്ടര മീറ്റർ വരെ വെള്ളമുണ്ടായിരുന്നു മാത്രമല്ല രക്ഷപ്പെടുത്താൻ അലറി വിളിച്ചെന്നു പറയുന്ന സാബു ഒരു കൈലിമുണ്ട് ഇട്ടു കൊടുത്താൽ തന്നെ ഭാര്യയെ രക്ഷപ്പെടുത്താമായിരുന്നു
മാത്രമല്ല വെള്ളമെടുക്കാനുള്ള കിണറിലെ മോട്ടോറിന്റെ പൈപ്പ് മുറിച്ചു മാറ്റിയ നിലയിലുമായിരുന്നു
രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നു പറയുന്നുണ്ടെങ്കിലുംകിണറ്റിൽ ചപ്പുചവറുകൾ വീഴാതിരിക്കാൻ സ്ഥാപിച്ച പ്ലാസ്റ്റിക്ക് വലയ്ക്ക് യാതൊരു കേടുപാടുകൾ സംഭവിക്കാതിരുന്നതും ഒരു മണിക്കൂർ മുമ്പ് മരണപ്പെട്ടയാളുടെ മൃതദേഹം വെള്ളത്തിൽ മുങ്ങിപ്പോവാതെ വെള്ളത്തിനു മുകളിൽ കമഴ്ന്നു കിടന്ന നിലയിൽ കണ്ടെത്തിയതും പോലിസ് കൊലപാതമാണിതെന്ന നിഗമനത്തിലെത്തി
സംഭവ ദിവസംകിണറിൽ ഇറങ്ങാൻ ശ്രമിച്ചയാളെ സാബു പിന്തിരിപ്പിച്ചതായ വിവരവും മ്യതദേഹത്തിൽ ഇടതുകാൽ മുട്ടിന് മർദ്ദനമേറ്റ പാടുകളുള്ളതായും കഴുത്തിന് താഴെ മുറിവുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു
സാബുവും ഭാര്യ മേരിയും കുറച്ചു മാസങ്ങളായി കുടുംബ വഴക്കിനെ തുടർന്ന് മാനസീകയാമായി അകൽച്ചയിലായിരുന്നതായും താമസിച്ചിരുന്നതായും സമീപവാസികൾ പറയുന്നു
സാബു ഇയാളുമായി അടുത്ത ബന്ധമുള്ള ഒരാളെ പണത്തിനായി സമീപിച്ച വിവരവും പോലിസിന് ലഭിച്ചിരുന്നു ക്വട്ടേഷൻ നൽകാനുള്ള പണത്തിനായിരുന്നു ഇയാളെ സമീപിച്ചതെന്ന് പിന്നീട് തെളിഞ്ഞു
ഒന്നാം പ്രതിയുംഅധ്യാപികയുടെ ഭർത്താവുമായസാബു എം എ ബിരുദധാരിയാണ്
കുറച്ചു കാലം അധ്യാപകനായി കണ്ണൂരിലെ ഒരു പ്രമുഖ കോളേജിലും മറ്റൊരു പ്രമുഖ വിദ്യാലയത്തിലും ജോലി ചെയ്തിട്ടുണ്ട്
ക്രൈസ്തവ സഭയിൽഒരു പ്രമുഖ സ്ഥാനം വഹിക്കുന്ന വൈദികന്റെ സഹോദര പുത്രനാണ് സാബുഈ ബന്ധം ഉപയോഗിച്ച് ഇയാൾ കേസന്വേഷണം അട്ടിമറിക്കാനും സമീപവാസികളെ സ്വാധിനിക്കാനും ആദ്യഘട്ടത്തിൽ ശ്രമിച്ചതും പോലിസിന് സഹായകരമായി
ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലിസ് സംഘം പറഞ്ഞു
ഡി വൈ എസ് പിക്കു പുറമെ കരിക്കോട്ടക്കരി എസ് ഐ ടോണി ജെ മറ്റത്തിൽ, എസ് പി ക്രൈം സ്വകാഡ് എ എസ് ഐ റാഫി അഹമ്മദ്, ഇരിട്ടി എ എസ് ഐ റെജിസ്കരിയ, പേരാവൂർ എ എസ് ഐ വി വിനോദ് കുമാർ, കരിക്കോട്ടക്കരി എ എസ് ഐമാരായ ബെന്നി എം.ജെ, മുഹമ്മദ് നജ്മിൻ, അഡീ: എസ് ഐ: പൈലി,പോലിസുകാരായ ടി.ഷം സുദ്ധീൻ, തോമസ് ജോസഫ്, രാജു സി, സന്തോഷ്, ജഗധിഷ് എന്നിവരുംഅന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.