പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കാമുകി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചാണ് അര്‍ജന്റീനയന്‍ യുവതി ബ്രെന്ദ ബരാട്ടിനി കാമുകനെ ആക്രമിച്ചത്. നാല്‍പതുകാരനായ സെര്‍ജിയോ ഫെര്‍ണാണ്ടസ് ആണ് ആക്രമിക്കപ്പെട്ടത്. അര്‍ജ്ജന്റീനയിലെ പ്രമുഖ ടൂറിസം നഗരമെന്ന വിശേഷണത്തിന് പാത്രമായ ബ്യൂണസ് ഐറീസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ബ്രെന്ദ ബരാട്ടിനിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബരാട്ടിനികുറ്റം സമ്മതിച്ചു. തന്നെ കെണിയില്‍ പെടുത്തി ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ നടത്തിയ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം യുവാവിന്റെ ലൈംഗികാവയവങ്ങള്‍ തുന്നിചേര്‍ത്തോ അതോ നീക്കം ചെയ്‌തോ എന്ന കാര്യം വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ലെന്നും യുവാവിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.
പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് യുവതി കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി
Tags: woman cruelty