ഭര്‍ത്താവിനേയും അയല്‍ക്കാരി പെണ്‍കുട്ടിയേയും കയ്യോടെ പിടികൂടി: 17കാരിയുടെ കൈ വീട്ടമ്മ തിളച്ച എണ്ണയില്‍ മുക്കി

അഹമ്മദാബാദ്: സംശയാസ്പദമായ സാഹചര്യത്തില്‍ ഭര്‍ത്താാവിനേയും അയല്‍ക്കാരിയായ പെണ്‍കുട്ടിയേയും പിടികൂടിയ വീട്ടമ്മ പെണ്‍കുട്ടിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി പൊള്ളിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. രാജ്‌കോട്ടിലെ ഭഗവതിപര സ്വദേശിയായ രാഹുല്‍ പര്‍മാറിന്റെ ഭാര്യ സുമനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കിയത്. ഭര്‍ത്താവുമായി ബന്ധമില്ലെന്ന് സത്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടണ് കൈ യുവതി തിളച്ച എണ്ണയില്‍ മുക്കി.

കഴിഞ്ഞ ദിവസം സുമം ഭര്‍ത്താവിനെയും പെണ്‍കുട്ടിയെയും കൈയ്യോടെ പിടികൂടി. തുടര്‍ന്ന് ഇരുവരും തമ്മില്‍ ബന്ധം ഇല്ലെന്നു തെളിയിക്കാന്‍ ആവശ്യപ്പെട്ടു. തിളച്ച എണ്ണയില്‍ കൈമുക്കി സത്യം ചെയ്യണമെന്നായിരുന്നു സുമത്തിന്റെ ആവശ്യം. തന്റെ ഭര്‍ത്താവിന് അയല്‍വാസിയായ പതിനേഴുവയസുള്ള പെണ്‍കുട്ടിയുമായി അവിഹിതബന്ധം ഉണ്ടെന്നായിരുന്നു സുമത്തിന്റെ ആരോപണം. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല.

ഇതോടെ സുമം ബലം പ്രയോഗിച്ച് പെണ്‍കുട്ടിയുടെ കൈ പിടിച്ച് തിളക്കുന്ന എണ്ണയില്‍ മുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുമത്തിന്റെ ഭര്‍ത്താവ് രാഹുല്‍ പന്മാറിനും പൊള്ളലേറ്റു. സംഭവത്തിന് ശേഷം ഭര്‍ത്താവുമായി സുമം സ്ഥലത്ത് നിന്നും മുങ്ങി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ രാഹുല്‍ പര്‍മാറിനെയും ഭാര്യ സുമനെയും പോലീസ് അറസ്റ്റ് ചെയ്തു.

Top