ന്യൂഡല്‍ഹി: മദ്യലഹരിയില്‍ സുഹൃത്തുമായി വഴക്കിട്ട 24കാരി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. വടക്കു പടിഞ്ഞാറ് ഡല്‍ഹിയില്‍ മുഖര്‍ജി നഗര്‍ മേഖലയിലാണ് സംഭവം.
മുഖര്‍ജി നഗര്‍ ഭാഗത്തെ ഒരു വീട്ടില്‍ നടന്ന സുഹൃത്‌സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തിനോടൊപ്പമാണ് യുവതി എത്തിയത്. അവിടെ നിന്നും മദ്യപിച്ച യുവതി സുഹൃത്തിനോട് വഴക്കിടുകയും തുടര്‍ന്ന് കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു. എന്നാല്‍, ഇതിനിടയാക്കിയ സാഹചര്യം വ്യക്തമല്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ഡല്‍ഹി പൊലീസ്.