കാമുകനെ ക്രൂരമായി മര്‍ദിച്ചു; പണം കവര്‍ന്നു; ഒടുവില്‍ നഗ്നനാക്കി ദേശീയപാതയില്‍ തള്ളി യുവതി

മുംബൈ: കാമുകനെ ക്രൂരമായി മര്‍ദിച്ച് ലക്ഷങ്ങള്‍ തട്ടി യുവതി. മണിക്കൂറുളോളം മര്‍ദിച്ച ശേഷം യുവാവിനെ നഗ്‌നനാക്കി ദേശീയപാതയില്‍ തള്ളുകയും ചെയ്തു. താനെയ്ക്കടുത്ത് ഷഹാപൂരിലാണ് സംഭവം. മുഖ്യപ്രതി ഭവിക ബോയ്ര്‍(30) ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഷഹാപൂര്‍ സ്വദേശിയായ ബാലാജി ശിവഭഗത് ആണ് കവര്‍ച്ചയ്ക്കിരയായത്. കെട്ടിട നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാലാജിയും ഭവികയും വര്‍ഷങ്ങളായി പ്രണയത്തിലാണ്. കഴിഞ്ഞ ജൂണ്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലാജിയെ ഫോണില്‍ വിളിച്ചുവരുത്തിയാണ് യുവതി ഒരു സംഘത്തിന്റെ സഹായത്തോടെ പണം കവര്‍ന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top