സഹോദരിമാരെ ഉൾപ്പെടെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി;സ്‌നേഹം നടിച്ച് 14 പേരേയും വെട്ടിക്കൊന്നു.താനെയിൽ കൂട്ടക്കൊല നടത്തിയ ഹസ്‌നന്റെ കഥ ഇങ്ങനെ.

മുംബൈ: താനെയില്‍ ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരിമാരും ഉള്‍പ്പെടെ 14 കുടുംബാംഗങ്ങളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. സ്വത്തുതര്‍ക്കമാണു കൂട്ടക്കൊലയ്ക്കു കാരണമെന്നു സംശയമുണ്ടെങ്കിലും ദുരൂഹത ശേഷിക്കുന്നു. താനെ ഗോഡ്ബന്ദര്‍ റോഡ് കാസര്‍വഡാവലിയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി ഹസ്‌നന്‍ വിരുന്ന് നടത്തിയിരുന്നു. ഇതിലേക്ക് ക്ഷണിച്ചു വരുത്തിയവരെയാണ് കൊലപ്പെടുത്തിയത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി സ്ഥാപനത്തില്‍ ജീവനക്കാരനായ ഹസ്‌നന്‍ അന്‍വര്‍ വാറേക്കര്‍ (35) ആണു ഏവരേയും നടുക്കിയ കൊലയ്ക്ക് ശേഷം ആത്മഹത്യ ചെയ്ത്. ആക്രമണത്തെ അതിജീവിച്ച ഒരു സഹോദരി ഗുരുതര പരുക്കോടെ ആശുപത്രിയിലാണ്. അതിനിടെ, മൃതദേഹങ്ങള്‍ എത്തിച്ച താനെ സിവില്‍ ആശുപത്രിയില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ടിവി ചാനല്‍ ക്യാമറാമാന്‍ ഹൃദയാഘാതം മൂലം മരിച്ചു. വിരുന്നിന് ശേഷം എല്ലാവരും കിടന്നുറങ്ങുമ്പോള്‍ പുലര്‍ച്ചെ മൂന്നിനു ശേഷമായിരുന്നു കൂട്ടക്കൊല. മൂന്നു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഏഴു കുട്ടികളും ആറു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കുട്ടികളില്‍ രണ്ടുപേര്‍ ഹസ്‌നന്റെയും മറ്റുള്ളവര്‍ സഹോദരിമാരുടെയും മക്കളാണ്. tമുംബൈയില്‍ വിവിധയിടങ്ങളില്‍ താമസിക്കുന്ന അഞ്ചു സഹോദരിമാരെ ഹസ്‌നന്‍ വിളിച്ചുവരുത്തുകയായിരുന്നു. ഇവരിലൊരാളായ സുബിയ കഴുത്തിനു വെട്ടേറ്റയുടന്‍ മറ്റൊരു മുറിയില്‍ കയറി വാതിലടച്ചതിനാലാണു രക്ഷപ്പെട്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ ജനല്‍ ഗ്രില്‍ ഇളക്കി അകത്തുകടന്നപ്പോഴേക്കും ഹസ്‌നനും ജീവനൊടുക്കിയിരുന്നു. വീടിന്റെ പുറത്തേക്കുള്ള എല്ലാ വാതിലുകളും കുറ്റിയിട്ടശേഷം ഓരോ കിടപ്പുമുറിയിലും കയറി കൊല നടത്തുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. കൈയില്‍ കത്തിയുമായി തൂങ്ങിരിച്ച നിലയിലാണ് അന്‍വര്‍ വാറേക്കറിനെ കണ്ടെത്തിയത്. എല്ലാവര്‍ക്കും ഇയാള്‍ ഭക്ഷണത്തില്‍ മയക്ക് മരുന്ന് ചേര്‍ത്തുനല്‍കിയിരുന്നെന്നും സംശയിക്കുന്നു. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ ജീവിച്ചിരുന്ന കുടുംബമാണ് ഇവരുടേതെന്ന് അയല്‍ക്കാര്‍ പറയുന്നു. അതുകൊണ്ട് തന്നെയാണ് സംഭവത്തില് ദുരൂഹത ഏറുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: നവി മുംബൈയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന ഹസ്‌നെന്‍ സംഭവത്തിനു തലേ ദിവസം വൈകുന്നേരം ബന്ധുക്കള്‍ക്കായി വീട്ടില്‍ വിരുന്ന് ഒരുക്കിയിരുന്നു. ഇതിനുശേഷം വീട്ടില്‍ തങ്ങിയവരെ പുലര്‍ച്ചെയോടെയാണ് ഇയാള്‍ ആക്രമിച്ചത്. വീടിനു സമീപത്തുള്ള ആരാധനാലയത്തില്‍ പ്രാര്‍ത്ഥന നടത്തിയശേഷം മൂന്നോടെയാണു കൊല നടത്തിയതെന്നു കരുതുന്നതായി താനെ ജോയിന്റ് കമ്മിഷണര്‍ അഷുതോഷ് ധുംബ്രേ പറഞ്ഞു. പരുക്കേറ്റ സഹോദരി സുബിയ ജോസഫ് ബര്‍മലിന്റെ നിലവിളികേട്ട് പുലര്‍ച്ചെ അഞ്ചോടെ സമീപവാസികള്‍ എത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്.

ആക്രമണകാരണത്തെക്കുറിച്ചു വ്യക്തതയില്ലെന്നും സ്വത്ത് സംബന്ധിച്ച അഭിപ്രായ വ്യത്യാസമാകാം പ്രശ്‌നമെന്നും പൊലീസ് അറിയിച്ചു. അതേസമയം, കൂട്ടക്കൊല നടത്താന്‍ സഹോരനുണ്ടായ പ്രകോപനമെന്താണെന്ന് അറിയില്ലെന്നാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരി പറഞ്ഞതെന്ന് സ്‌പെഷല്‍ ബ്രാഞ്ച് കോണ്‍സ്റ്റബിള്‍ മിരാ മധുര്‍കര്‍ പറഞ്ഞു. മേല്‍ കഴുത്തില്‍ 25 സ്റ്റിച്ചുകളുള്ള സുബിയയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കൂടുതല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ അറിയിച്ചു.

Top