കൊല്ലം: കൊല്ലം പരവൂര്‍ തെക്കുംഭാഗം കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍. മൃതദേഹം ആരുടേതാണെന്ന തിരിച്ചറിഞ്ഞിട്ടില്ല. അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. പൊലീസും ഫോറൻസിക് വിദഗ്ദരും എത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പരവൂര്‍ പൊലീസ് അറിയിച്ചു.
Tags: murder