കാര്‍ അപകടത്തില്‍ ഭാര്യയും ഭര്‍ത്താവും അദ്ഭുതകരമായി രക്ഷപ്പെട്ടതായി പത്രവാര്‍ത്ത വായിച്ച യഥാര്‍ഥ ഭര്‍ത്താവ് ഞെട്ടി… മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ

തിരുവനന്തപുരം:അഞ്ചു വയസുകാരിയായ മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിലായി. താന്‍ അവിവാഹിതയാണെന്ന് കാമുകനെ തെറ്റിദ്ധരിപ്പിച്ചതിനു ശേഷമാണ് ഇവര്‍ വീട്ടില്‍ ആളില്ലാത്ത സമയം നോക്കി കാമുകനൊപ്പം കടന്നുകളഞ്ഞത്.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ച് വിവാഹം ചെയ്ത ഡാന്‍സ് അദ്ധ്യാപകനായ ഭര്‍ത്താവിനെ ഉപേക്ഷിച്ചായിരുന്നു ശരണ്യ ഫേസ്ബുക്കില്‍ പരിചയപ്പെട്ട ലോറി ഡ്രൈവര്‍ അഭിക്കൊപ്പം പോയത്. സൈബര്‍സെല്ലിന്റേയും യാദൃശ്ചികമായി കണ്ട ഒരു പത്രവാര്‍ത്തയുടേയും സഹായത്തോടെയാണ് ശരണ്യയേയും കാമുകനേയും ആര്യങ്കോട് പൊലീസ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്യങ്കോട് സ്വന്തം വീട്ടില്‍ ഭര്‍ത്താവ് സന്തോഷ് കുമാറിനും ഏക മകള്‍ക്കുമൊപ്പം താമസിച്ച് വരികയായിരുന്നു ശരണ്യ. ഇങ്ങനെയിരിക്കെയാണ് ലോറി ഡ്രൈവറായ അഭിയെ ശരണ്യ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.

പിന്നീട് ഇവരുടെ ബന്ധം വഴിവിട്ട തലത്തിലേക്ക് വളരുകയായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ എട്ടാംതീയതി ഇരുവരും ഒളിച്ചോടി. തിരുവനന്തപുരം സ്വദേശിനിയായ താന്‍ അവിവാഹിതയാണെന്നും അച്ഛനമ്മമാരുടെ ഏക മകളാണെന്നുമാണ് ശരണ്യ അഭിയെ തെറ്റിദ്ധരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയം കടുത്തതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

താന്‍ വീട്ടുകാരോട് സംസാരിക്കാമെന്ന് അഭി പറഞ്ഞെങ്കിലും സമ്മതിക്കില്ലെന്നും ഒളിച്ചോടാമെന്നും ശരണ്യ പറഞ്ഞതനുസരിച്ച് പാലക്കാട് നിന്നും ശരണ്യയെ കൂട്ടികൊണ്ട് പോകാന്‍ അഭി എത്തുകയും ചെയ്തു. ശരണ്യയുടെ നാട്ടിലെത്തിയപ്പോഴാണ് തന്നെ ശരണ്യ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും വിവാഹിതയായ അവര്‍ക്ക് അഞ്ച് വയസ്സുള്ള മകളുണ്ടെന്നും അഭി അറിയുന്നത്.

ശരണ്യ പറഞ്ഞത് കളവാണെന്നു മനസിലാക്കിയെങ്കിലും തന്നോടൊപ്പം പോരാന്‍ സന്നദ്ധത അറിയിച്ചതിനെത്തുടര്‍ന്ന് അഭി ഇവരെ ഒപ്പം കൂട്ടുകയായിരുന്നു.പിന്നീട് വൈകുന്നേരത്തോടെ ഭര്‍ത്താവ് സന്തോഷ് വീട്ടിലെത്തിയപ്പോഴാണ് വീട്ടില്‍ കുഞ്ഞ് തനിച്ചാണെന്ന് മനസ്സിലാക്കിയത്. അമ്മയെക്കുറിച്ച് തിരക്കിയപ്പോള്‍ കുട്ടിക്ക് അറിയില്ലായിരുന്നു.

മൊബൈല്‍ നമ്പറില്‍ വിളിച്ചിട്ട് കിട്ടിയതുമില്ല തുടര്‍ന്ന് സന്തോഷ് ആര്യങ്കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായ്തതോടെ അന്വേഷണം നടത്തിയെങ്കിലും ഫോണ്‍ പാലക്കാട് ടവറിന് കീഴിലാണെന്നല്ലാതെ മറ്റ് വിവരമൊന്നും ലഭിച്ചില്ല.

പിന്നീടൊരു ദിവസം കണ്ട പത്രവാര്‍ത്തയാണ് ശരണ്യയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. ഭാര്യയും ഭര്‍ത്താവും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞുവെന്നും ഇരുവരും അത്ഭുതകരമായി രക്ഷപെട്ടുമെന്നായിരുന്നു വാര്‍ത്ത.

പിന്നീട് ആ വാര്‍ത്തയിലെ ഭാര്യയുടെ പേരും ഭര്‍ത്താവിന്റെ പേരും കണ്ട് സംശയം തോന്നിയാണ് പൊലീസ് ആ വഴിക്ക് അന്വേഷിച്ചത്. പിന്നീട് മണ്ണാര്‍കാട് പൊലീസുമായി ബന്ധപ്പെട്ട് ഇരുവരുടേയും ചിത്രം സംഘടിപ്പിച്ച ശേഷമാണ് അത് ശരണ്യയും കാമുകനുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെ ഇരുവരുടെയും അറസ്റ്റിനു വഴി തെളിയുകയായിരുന്നു. ഇരുവര്‍ക്കുമെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

Top