ഫാക്ടിലെ തൊഴിലാളി ക്ഷേമം ഉറപ്പാക്കും; മാനേജ്മെന്‍റ്-തൊഴിലാളി പ്രതിനിധികളുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ ചർച്ച നടത്തി

കൊച്ചി ഫാക്ടിലെ തൊഴിലാളികളുടെ ക്ഷേമമുറപ്പിക്കുന്ന കേന്ദ്ര ഇടപെടലുണ്ടാകുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. കേന്ദ്ര രാസവളമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നിർദേശ പ്രകാരം കൊച്ചി ഫാക്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

വിവിധ തൊഴിൽ പ്രശ്നങ്ങളുന്നയിച്ച് ബിഎംഎസ് നേതാക്കൾ മൻസൂഖ് മാണ്ഡവ്യക്ക് നിവേദനം നൽകിയതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദർശനം. ജീവനക്കാരുമായും മാനേജ്മെന്‍റ് പ്രതിനിധികളുമായും ചർച്ച നടത്തിയ വി.മുരളീധരൻ സന്ദർശന വിശദാംശങ്ങൾ ഡൽഹിയിൽ എത്തിയാലുടൻ മന്ത്രിയെ ധരിപ്പിക്കുമെന്ന് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വേതന പരിഷ്‌ക്കരണം അനന്തമായി നീളുന്നതും വിരമിക്കൽ പ്രായം വെട്ടിക്കുറച്ചത് പുനപരിശോധിക്കാത്തതുമടക്കം നിരവധി വിഷയങ്ങൾ തൊഴിലാളി നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിലും തടഞ്ഞുവച്ച അവധികൾ അനുവദിക്കുന്നതിലും കേന്ദ്ര ഇടപെടലുണ്ടാകണമെന്ന് ജീവനക്കാർ മന്ത്രിയോട് ആവശ്യപ്പെട്ടു.

ഫാക്ട് സിഎംഡി ശ്രീ കിഷോർ റുംഗ്ത, ഓഫീസേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുമായി ദീർഘസംഭാഷണം നടത്തിയ മന്ത്രി വ്യവസായശാലയിലും ഫാക്ട് സ്കൂളിലും സന്ദർശനം നടത്തി. സമരത്തിൽ നിന്ന് സംഘടനകൾ പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും വിഷയങ്ങളിൽ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്നും വി.മുരളീധരൻ പ്രതികരിച്ചു.

Top