ലോകം അവസാനത്തിലേയ്ക്ക്; ജീവിക്കാൻ പുതിയ ഗൃഹം തേടി ഇന്ത്യൻ ശാസ്ത്രലോകം: ചൊവ്വയോ വ്യാഴമോ; പഠനം ആരംഭിച്ച് ഐഎസ്ആർഓ

റിസർച്ച് ഡെസ്‌ക്

ന്യൂഡൽഹി: ലോകം അവസാനത്തിലേയ്‌ക്കെന്ന സൂചന ശക്തമാക്കി വിവിധ രാജ്യങ്ങളിൽ മനുഷ്യനു ജീവിക്കാൻ സാധിക്കുന്ന പുതിയ ഗൃഹം കണ്ടെത്താനുള്ള പരിശോധനകൾ ആരംഭിച്ചു. അമേരിക്കയുടെയും ചൈനയുടെയും റഷ്യയുടെയും ബ്രിട്ടന്റെയും ശാസ്ത്ര ലോകങ്ങൾക്കു പിന്നാലെ ഇന്ത്യയുടെ സ്വന്തം ഐഎസ്ആർഒയും മനുഷ്യനു ജീവിക്കാനുള്ള പുതിയ ഗൃഹം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യയുടെ ചന്ദ്രയാനു പിന്നാലെയാണ് ഐഎസ്ആർഓ മനുഷ്യനു ജീവിക്കാൻ സാധിക്കുന്ന പുതിയ ഗൃഹം കണ്ടെത്താനുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലും ഏഷ്യൻ ഭൂകണ്ഡത്തിലും അടിക്കടിയുണ്ടായ കലാവസ്ഥാ വ്യതിയാനവും കടലിൽ പോലും കണ്ടു വരുന്ന മാറ്റങ്ങളുമാണ് ലോകം അവസാനത്തിലേയ്‌ക്കെന്ന സൂചന ശാസ്ത്ര ലോകത്തിനു നൽകുന്നത്. പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഇതിലേയ്ക്കു ശക്തമായ സൂചന നൽകുന്നുണ്ട്. അറ്റ്‌ലാൻഡിക്കിലും, എന്തിന് ഇന്ത്യയുടെ സ്വന്തം ഹിമാലയത്തിൽ പോലും അതിശക്തമായ മഞ്ഞുരുക്കം ഉണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോളതാപനം മൂലം ഹിമാലയത്തിലെയും അന്റാർട്ടികയിലെ മഞ്ഞുരുകലിന്റെ ശതമാനം ഏഴു ശതമാനം കണ്ടു വർധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തിൽ മുന്നോട്ടു പോയാൽ ലോകത്തിനു നൂറു വർഷത്തിലേറെ ആയുസുണ്ടാകില്ലെന്നാണ് ശാസ്ത്ര ലോകം കണക്കു കൂട്ടുന്നത്. ഇതിനിടെയാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ പുതിയ ഗൃഹത്തിലെ ജീവന്റെ തുടിപ്പ് തേടി പരിവേഷണങ്ങൾ ആരംഭിച്ചിരിക്കുന്നത്. ചൊവ്വയിൽ വെള്ളത്തിന്റെയും ജീവന്റെയും അംശങ്ങൾ കണ്ടെത്തിയതായി ഐഎസ്ആർഓയും നാസയും സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ലോകത്തിനു തന്നെ ഭീഷണിയാകുന്ന ഫലങ്ങൾ ഐഎസ്ആർഒയ്ക്കും – നാസയ്ക്കും ലഭിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top