പ്രവാസി ക്ഷേമ പ്രവർത്തനത്തിനുള്ള പുരസ്‌കാരം ഫർഹാൻ യാസിന് ലഭിച്ചു

ഒമാൻ: പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകൾ നടത്തുന്നതിനുള്ള ഒമാൻ സോഷ്യൽ ക്ലബ്ബ് മലയാളം വിങ്ങിന്റെ അവാർഡ് ആസ്റ്റർ ഹോസ്പിറ്റിലുകളുടെ ഒമാൻ, കേരള റീജ്യണൽ ഡയറക്ടർ ഫർഹാൻ യാസിന് ലഭിച്ചു. ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യർഹമായ സേവനങ്ങളെ പരിഗണിച്ചാണ് അവാർഡിനായി ഫർഹാൻ യാസിനെ തെരഞ്ഞെടുത്തത്. കോവിഡ് കാലത്തെ സേവനങ്ങൾ, നിർധന കുടുംബത്തിലെ കുഞ്ഞുങ്ങൾക്കുള്ള സൗജന്യ ശസ്ത്രക്രിയാ പദ്ധതികൾ തുടങ്ങിയവ ഇതിനായി പരിഗണിക്കപ്പെട്ടു.

ഒമാനിൽ നടന്ന ചടങ്ങിൽ വെച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാളം വിംഗ് കൺവീനർ ശ്രീകുമാറിൽ നിന്ന് ഫർഹാൻ യാസിൻ അവാർഡ് ഏറ്റുവാങ്ങി. ‘ഇത്തരം അംഗീകാരങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്തത്തെ കൂടുതൽ വർധിപ്പിക്കുകയാണെന്നും, മികവുറ്റ പ്രവർത്തനങ്ങൾ തുടരാനുള്ള പ്രചോദനമാണെന്നും’ അവാർഡ് സ്വീകരിച്ചുകൊണ്ട് ഫർഹാൻ യാസിൻ പറഞ്ഞു. ലേഖ വിനോദ്, അജിത് കുമാർ എന്നിവർ സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top