അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച കിഫ്ബിയിലേക്ക് ഒഴുകിയെത്തിയ ഫണ്ടില്‍ നിന്ന് നഷ്ടപ്പെടുമായിരുന്ന 207 കോടി രൂപ കിഫ്ബിക്ക് തിരികെ ലഭിച്ചത് തലനാരിഴയ്ക്ക്. ഇപ്പോള്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന യെസ് ബാങ്കില്‍ കഴിഞ്ഞ ഒക്ടോബര്‍ വരെ 207 കോടി രൂപ കിഫ്ബി നിക്ഷേപിച്ചിരുന്നു. യെസ് ബാങ്കിന്റെ തകര്‍ച്ചകള്‍ വരുന്ന വാര്‍ത്തകളറിഞ്ഞു ഈ നിക്ഷേപം കഴിഞ്ഞ ഒക്ടോബറില്‍ കിഫ്ബി പിന്‍വലിക്കുകയായിരുന്നു. യെസ് ബാങ്ക് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് എംഡിയും സിഇഒയുമായ റാണാ കപൂറിനോട് സ്ഥാനം ഒഴിയാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു.