ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ: യോഗി പിടിച്ച പുലിവാല് ഇങ്ങനെ

യുപി: ഹനുമാന്‍ ദലിതാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പു പ്രസംഗത്തെ തുടര്‍ന്നുള്ള വിവാദം അവസാനിക്കുന്നില്ല. ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പ്രഗതിശീല്‍ സമാജ് വാദി ലോഹ്യ  പാര്‍ട്ടി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയതാണ് പുതിയ സംഭവം.

ജനങ്ങളുടെ ആരാധനാമൂര്‍ത്തിയെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴച്ചതിലാണ് പ്രതിഷേധമെന്നും ഒരാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ ധര്‍ണ അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പാര്‍ട്ടിയുടെ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഹരീഷ് മിശ്ര പറഞ്ഞു. യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ പുതിയ പാര്‍ട്ടിയാണ് പിഎസ്പിഎല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top