എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ; യോഗി ആദിത്യനാഥ് ഫുള്‍ എപ്ലസ് വിദ്യാര്‍ത്ഥിക്ക് നല്‍കിയ ചെക്ക് മടങ്ങി

ലക്‌നൗ: എസ്എസ്എല്‍സി പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥിക്ക് ഉത്തര്‍പ്രദേസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ ചെക്ക് മടങ്ങി. കൂടാതെ വിദ്യാര്‍ത്ഥിക്ക് പിഴയൊടുക്കേണ്ടിയും വന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യംഗ് സ്ട്രീം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അലോക് മിശ്രയ്ക്ക് നല്‍കിയ ചെക്കാണ് മടങ്ങിയത്. യുപി ബോര്‍ഡ് ഹൈസ്‌കൂള്‍ പരീക്ഷയില്‍ 93.5 ശതമാനം മാര്‍ക്കാണ് അലോക് നേടിയത്. മെയ് 29ന് ലക്‌നൗവില്‍ നടത്തിയ ചടങ്ങില്‍ വെച്ചായിരുന്നു യോഗി ആദിത്യനാഥ് 1 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയത്.

സ്‌കൂളുകളുടെ ജില്ലാ ഇന്‍സ്‌പെക്ടറുടെ ഒപ്പോട് കൂടിയുളള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ടുളള ചെക്കാണ് അലോകിന് നല്‍കിയത്. ജൂണ്‍ 5ന് അലോകിന്റെ ധേനാ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനായി മാതാപിതാക്കളാണ് ചെക്ക് ബാങ്കിനെ ഏല്‍പ്പിച്ചത്. പണം അക്കൗണ്ടില്‍ ക്രെഡിറ്റ് ആവാത്തതിനെ തുടര്‍ന്ന് ബാങ്കിനെ ബന്ധപ്പെട്ടപ്പോഴാണ് ചെക്ക് മടങ്ങിയതായി ബാങ്ക് അധികൃതര്‍ അലോകിനെ അറിയിച്ചത്. ‘മുഖ്യമന്ത്രിയുടെ കൈയില്‍ നിന്നും ചെക്ക് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടായിരുന്നു. ചെക്ക് നിക്ഷേപിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് മടങ്ങിയതായി അറിഞ്ഞത്. വളരെ നിരാശ നല്‍കുന്ന അനുഭവമാണിത്’ അലോക് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെക്കിലെ ഒപ്പ് തമ്മിലുളള ചേര്‍ച്ചയില്ലായ്മ കാരണമാണ് ചെക്ക് മടങ്ങിയത്. എന്നാല്‍ ഇതേ കാരണം പറഞ്ഞ് മറ്റ് വിദ്യാര്‍ത്ഥികളാരും രംഗത്തെത്തിയിട്ടില്ല.

Top