യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കും; പരിസരം വൃത്തിയാക്കും; 370 കോടിയുടെ വികസന പദ്ധതികളും

ആഗ്ര: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും. അരമണിക്കൂറോളം അദ്ദേഹം താജ്‍മഹലിൽ  ചെലവഴിക്കും. താജ്മഹൽ പരിസരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിലും യോഗി ആദിത്യനാഥ് പങ്കെടുക്കും. താജ്‍മഹലിൽ നിന്ന് ആഗ്ര കോട്ടയിലേക്കുള്ള വിനോദ സഞ്ചാര പാതയുടെ തറക്കല്ലിടും. ആഗ്രയിൽ വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങൾക്കും യോഗി ആദിത്യനാഥ് തുടക്കമിടും.

താജ്മഹലിനെക്കുറിച്ചു ചില ബിജെപി നേതാക്കളും മന്ത്രിമാരും വിവാദ പ്രസ്താവനകള്‍ നടത്തിയ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. 370 കോടിയുടെ വികസന പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുപിയിലെ മുന്‍ ബിജെപി മുഖ്യമന്ത്രിമാരാരും താജ്മഹല്‍ സന്ദര്‍ശിച്ചിട്ടില്ല. മുഖ്യമന്ത്രി താജ്മഹലില്‍ അരമണിക്കൂറുണ്ടാകും. ശിവ ക്ഷേത്രം തകര്‍ത്തിട്ടാണു ഷാജഹാന്‍ താജ്മഹല്‍ ഉണ്ടാക്കിയെന്നുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയാണ് വിവാദമായത്. സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം ബുക്ക്ലെറ്റില്‍നിന്ന് താജ്മഹലിനെ ഒഴിവാക്കിയതോടെയാണു വിവാദങ്ങള്‍ക്ക് തുടക്കമായത്.

Top