തണുപ്പ് മാറ്റാന്‍ ഹനുമാന് സാന്റയുടെ വേഷം; സംഭവം ഗുജറാത്തില്‍

സരംഗ്പൂര്‍: തണുപ്പ് മാറ്റാനായി ഹനുമാന്‍ വിഗ്രഹത്തെ സാന്റയുടെ വേഷമണിയിച്ചത് വിവാദമാകുന്നു. ഹനുമാനെ ‘കഷ്ടഭജന്‍ ദേവ’നായി ആരാധിച്ച് പോരുന്ന ഗുജറാത്തിലെ സരംഗ്പൂരിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ഹനുമാനെ സാന്തക്ലോസ് വസ്ത്രം ധരിപ്പിച്ചതില്‍ ഒരു വിഭാഗം വിശ്വാസികള്‍ ക്ഷേത്ര അധികാരികളോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു.

‘വസ്ത്രം കമ്പിളിയുടേതാണ്. അതിനാല്‍ ദൈവത്തെ തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പക്ഷം. യു.എസിലെ ഹനുമാന്‍ ഭക്തരാണ് ഈ വസ്ത്രം അയച്ചുനല്‍കിയതെന്നാണ് അവര്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, വസ്ത്രം സാന്തക്ലോസിന്റേതല്ലെന്നാണ് ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ സ്വാമി വിവേക്സാഗര്‍ മഹാരാജ് പറയുന്നത്. ‘ വെല്‍വെറ്റുകൊണ്ടാണ് വസ്ത്രംനിര്‍മിച്ചത്. അതിനാല്‍ ഞങ്ങള്‍ ഹനുമാനെ അത് ധരിപ്പിക്കാന്‍ ശ്രമിച്ചു. ആരുടെയും വികാരം വ്രണപ്പെടുത്തുകയെന്ന ലക്ഷ്യമുണ്ടായിരുന്നില്ലെ’ന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധവുമായി നിരവധിപേര്‍ രംഗത്തെത്തിയതോടെ അധികൃതര്‍ ഹനുമാന്റെ വസ്ത്രം മാറ്റി പ്രശ്നം ഒഴിവാക്കുകയായിരുന്നു. മുമ്പ്, യു.പി മുഖ്യമന്ത്രി ഹനുമാന്‍ ദളിതനാണെന്നും,ഹനുമാന്‍ മുസ്ലീമാണെന്ന് ബി.ജെ.പി നേതാവും പ്രസ്താവന നടത്തിയിരുന്നു.

Top