കൊച്ചി:ബോയിങ്ങ് ബോയിങ്ങ് എന്ന സിനിനിമയില്‍ ചീഫ് എഡിറ്റര്‍ക്ക് മുന്‍പില്‍ കഥയുമായി പോയ ഓശയെ ഓര്‍ത്തു പോകുകയാണ്.ഈ യൂത്തന്‍മാര്യ്‌ടെ കോമ്മഡി കാണൂമ്പോള്‍ പിന്നെങ്ങിനെ പാവം ജഗതിയുടെ കഥാപാത്രത്തെ ഓര്‍ത്തു പോകാതിരിക്കും.അതേകോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് ഇപ്പോ ശങ്കരാടിയുടെ പണിയാണ്.കേരളത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി മോഹികളുടെ ഒഴുക്കാണ് എഐസിസി ആസ്ഥാനത്തേക്കെന്നാണ് ഒടുവിലത്തെ വിവരം.ഇന്ന് ഏറ്റവും ഒടുവില്‍ ലിസ്റ്റുമായി വിമാനം കയറിയിരിക്കുന്നത് പാവം എ ഗ്രൂപ്പുകാരുടെ കണ്ണിലുണ്ണിയായ ഡീന്‍ കുര്യാക്കോസാണ്.25 പേരുടെ നീണ്ട പട്ടികയാണ് ”ഡീന്‍ ഓശ” എഐസിസിയുടെ ചുമതലയുള്ള മുകുള്‍ വാസ്‌നികിനും,ഗുലാം നബി ആസാദിനും കൈമാറിയിരിക്കുന്നത്.
പട്ടികയില്‍ യൂത്ത് പ്രസിഡന്റും,വൈസ് പ്രസിഡന്റും അടക്കം ഏതാണ്ട് 25 പേരുണ്ടെന്നാണ് മൂപ്പര് തന്നെ വെളിപ്പെടുത്തുന്നത്.ബേപ്പൂര്‍,കോഴിക്കോട് നോര്‍ത്ത്,പീരുമേട്, ഹോ മണ്ഡലങ്ങള്‍ അങ്ങിനെ നീണ്ടു കിടക്കുകയാണല്ലോ?.തനിക്കൊരുസീറ്റ്,പറ്റുമെങ്കില്‍ ഐ ക്കാരനാണെങ്കിലും വൈസ് പ്രസിഡന്റിനും,ആ പാവം വിദ്യാ ബാലനും ഓരോ സീറ്റ്,തോല്‍ക്കുന്നതായാലും തരക്കേടില്ല മത്സരിക്കാന്‍ ഒരുക്കമാണെന്ന് ഡീന്‍ ഹൈക്കമാന്റിനെ അറിയിച്ചതായാണ് വിവരം.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലാണ് യൂത്തന്‍മാരുടെ അഭിമാനമായ ഡീന്‍ മത്സരത്തിനിറങ്ങിയത്.ഇടുക്കിയിലെ പള്ളിക്കാര്‍ പണി പാലും വെള്ളത്തില്‍ കൊടുത്തതോടെ അദ്ധേഹത്തിന്റെ പാര്‍ലമെന്റ് മത്സരമെന്ന പൂതി ഏതാണ്ട് അവസാനിച്ചിരുന്നു.
ഒരു തവണ മത്സരിച്ചാല്‍ അങ്ങിനെയാണെന്നാണ് കഴിഞ്ഞ തവണ തോല്‍കാനായി എതിര്‍ സ്ഥാനാര്‍ത്ഥിയായ സിപിഎം നേതാവില്‍ നിന്ന് പോലും കണക്കു പരഞ്ഞ് പണം എണ്ണി വാങ്ങിച്ച മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പറയുന്നത്.ഏതാണ്ട് 50ലക്ഷത്തോളം രൂപ തിരഞ്ഞെടുപ്പിനിത്തില്‍ കേന്ദ്ര-സംസ്ഥാന വിഹിതമായി ഇങ്ങ് പോരും.പിരിവ് വെറെയും.ഈ പണമെല്ലാ വരുന്നതാകട്ടെ കോണ്‍ഗ്രസ്സ് കമ്മറ്റികള്‍ക്കല്ല.സ്ഥാനാര്‍ത്ഥിയുടെ നേരിട്ടുള്ള അക്കൗണ്ടുകളിലേക്കാണെന്നാണ് സത്യം.ഇതില്‍ നിന്ന് ചുരിങ്ങിയത് പകുതി പണമെങ്കിലും അടിച്ചുമാറ്റിയാല്‍ പിന്നെ അടുത്ത തിരഞ്ഞെടുപ്പ് വരെ കുശാല്‍.അടുത്ത പാര്‍ലമെന്റിലും ഇത് പോലെ ഒരു നീണ്ട പട്ടികയുമായി ഹൈക്കമാന്റിനെ കാണാന്‍ ചെല്ലാം.കൂടുതല്‍ പ്രതിഷേധം മൂക്കുമ്പോള്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ പണ്ടാരമടങ്ങെന്ന് പറഞ്ഞ് മനസില്ലാ മനസോടെയെങ്കിലും മൂത്തന്മാര്‍ കൊടുക്കുമെന്ന് ഇവര്‍ക്ക് കൃത്യമായി ബോധ്യമുള്ളവരാണ്.
സാധാരണ തിരഞ്ഞെടുപ്പുകളില്‍ എപ്പോഴും സീറ്റ് ആവശ്യവുമായി ആദ്യം തലസ്ഥാനത്തെത്തുന്നത് യൂത്തന്മാര്‍ തന്നെയാണ്.പിറകേ പിന്നെ ജാഥയാണ്.നാട്ടില്‍ ഒരു പ്രതിഷേധം സംഘടിപ്പിക്കാന്‍ പോലും ഇത്രയധികം ആളുകളെ കിട്ടുന്നില്ലെന്ന് പാവം ഹൈക്കമാന്റ് പോലും അറിയുന്നില്ല.
അടുത്ത ദിവസം തന്നെ കെഎസ്‌യു നേതാക്കളും,മഹിളാ കോണ്‍ഗ്രസ്സ് നേതാക്കളും ഹൈക്കമാന്റിന് മുന്‍പില്‍ പട്ടികയുമായി എത്തും.പിന്നെ കിടക്കുകയാണല്ലോ പോഷക സംഘടനകള്‍.അങ്ങിനെ ഓരോന്ന് തീരുമ്പോഴേക്കും അവസാനം തൊട്ടടുത്ത സംസ്ഥാനങ്ങളിലെ സീറ്റുകള്‍ പോലും കോണ്‍ഗ്രസ്സുകാര്‍ക്ക് മത്സരിക്കാന്‍ തികയാതെ വരും.അല്ലെങ്കില്‍ പിന്നെ മറ്റൊരു വഴിയേയുള്ളൂ.ഓരോ മണ്ഡലത്തിലും രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പാര്‍ട്ടിയില്‍ നിന്ന് തന്നെ മത്സരിക്കാന്‍ നിയമം കൊണ്ടുവരിക.കോണ്‍ഗ്രസ്സിന്റെ പോക്ക് ഇങ്ങനെയാണെങ്കില്‍ എങ്ങാനും അടുത്ത് രാഹുല്‍ പ്രധാന മന്ത്രിയായാല്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കാമെന്നാണ് ഹൈക്കമാന്റുകാര്‍.
ഈ ലിസ്റ്റൊക്കെ വായിച്ച് കഴിഞ്ഞിട്ട് വേണം ഉമ്മന്‍ചാണ്ടിയും,രമേശ് ചെന്നിത്തലയും,ധീരത ചോര്‍ന്ന് പോയ സുധീരനും കൊണ്ടുവരുന്ന ഗ്രൂപ്പ് ലിസ്റ്റ് വായിച്ച് ചിരിക്കാന്‍.സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഹൈക്കമാന്റെന്നാണ് സൂചന.
സ്ഥാനാര്‍ത്ഥി ലിസ്റ്റ് വായിച്ച് ക്ഷീണം വരുമ്പോ വേണമെങ്കില്‍ ഉള്ളിലേക്ക് ”ഹംകോ പീനേ കേലിയെ നാരിയല്‍ കാ പാനി ലാവോ” എന്ന് ഉറക്കെ വിളിച്ച് പറയുകയും ചെയ്യാം.ഡല്‍ഹിയില്‍ നിന്ന് ഒഴിവാക്കിയ പഴയ യൂത്ത് കോണ്‍ഗ്രസ്സ് വക്താവ് സീറ്റിന് വേണ്ടി അടുക്കളയില്‍ തന്നെയുണ്ടല്ലോ?..