പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീഡ് ബോംബുമായി യുവജന പ്രസ്ഥാനം

മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍ത്തമറിയം യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീഡ് ബോംബ് വിതരണം ചെയ്തു. കത്തീഡ്രലില്‍ സഹവികാരിയും യൂത്ത്് അസോസിയേഷന്‍ പ്രസിഡന്റുമായ ഫാ. കുറിയാക്കോസ് കാലായില്‍ സീഡ് ബോംബുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആയിരത്തോളം സീഡ് ബോംബുകള്‍ വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തില്‍ വിവിധ സംഘടനകള്‍ മരത്തൈകള്‍ നടുകയും വിതരണം ചെയ്യുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇങ്ങനെ മരത്തൈ നല്‍കുമ്പോഴുള്ള പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്ക് കവറുകളും ഒഴിവാക്കാനാണ് വളരെ വ്യത്യസ്തമായ ആശയമായ വിത്തുബോംബുമായി യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തുന്നത്. ഈ പദ്ധതിക്ക് വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

പേരില്‍ ബോംബുണ്ടെങ്കിലും പേടിക്കേണ്ട, മണ്ണിനും മനുഷനും നന്മമാത്രമേ സീഡ് ബോംബേ് ഉണ്ടാക്കൂ. മണ്ണും ചാണകവും വിത്തും ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് സീഡ് ബോംബ് അഥവാ വിത്ത് ബോംബ്. സീഡ് ബോളെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ചെടിയുടെയൊ മരത്തിന്റെയൊ വിത്ത് വെള്ളമൊഴിച്ച് കുഴച്ചെടുത്ത മണ്ണില്‍ ഉരുട്ടി ചെറിയ ഉരുകളായി രൂപപ്പെടുത്തി എടുക്കുന്നു. seed1തുടര്‍ന്ന് അതിന്റെ ഈര്‍പ്പം വലിഞ്ഞതിനു ശേഷം വിതരണം ചെയ്യും. ഇത് വീടിന്റെ പരിസരങ്ങളില്‍ എറിഞ്ഞാല്‍ മതി, മഴ പെയ്യുമ്പോള്‍ തനിയെ ഈ ബോംബ് പൊട്ടി മരങ്ങള്‍ കിളിര്‍ത്തുതുടങ്ങും. മണ്‍സൂണ്‍ തുടങ്ങുന്നതിനു മുമ്പാണ് വിത്ത് ബോംബ് നിക്ഷേപിക്കുന്നത്. പൊട്ടിയ ബോംബ് അവിടെ ഒരു മരമായോ ചെടിയായോ കാലക്രമേണ വളരുന്നു. ചക്കക്കുരു, ഞാവല്‍, ആഞ്ഞിലിച്ചക്ക, പുളിങ്കുരു, തണല്‍വൃക്ഷങ്ങള്‍ അങ്ങനെ ഏതു മരത്തിന്റെ വിത്തും വിത്ത് ബോംബില്‍ നിറയ്ക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശ രാജ്യങ്ങളില്‍ 1930 മുതല്‍ പ്രചാരത്തിലുള്ള ആശയമാണിത്. വനവല്‍ക്കരണം ലക്ഷ്യമിട്ടാണ് അവര്‍ ഇത് ആരംഭിച്ചത്. പ്രകൃതി കൃഷിയെ വ്യാപകമായി പ്രചരിപ്പിച്ച മസാനോബു ഫുക്കോക്ക എന്ന ജാപ്പനീസുകാരനാണ് ഇത് ആരംഭിച്ചതെന്നും പറയപ്പെടുന്നു. അമേരിക്ക, ക്യാനഡ, ചൈന, ഓസ്ട്രേലിയ, ന്യൂസിലാന്‍്ഡ് തുടങ്ങിയ രാജ്യങ്ങളില്‍ വനവല്‍ക്കരണത്തിന് വിത്ത് ബോംബുകള്‍ വിജയകരമായി പരീക്ഷിച്ചു. കെനിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത് പരീക്ഷിച്ചുവരുന്നു.

ഇന്ത്യയില്‍ ഈ രീതി പ്രചാരത്തില്‍ എത്തുന്നതെയുള്ളു. ഫണ്‍ ഒ റോഡ് എന്ന പദ്ധതിയുടെ ഭാഗമായി വിത്തുബോംബുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇറക്കിയിരുന്നു. ഐ.ഒ.സിക്ക് പുറമെ ഹാന്‍ഡിക്രോപ്സ് എന്ന സംഘടനയും വിത്തുബോംബ് എന്ന ആശയത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ വനത്തില്‍ ഫലവൃക്ഷങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് അവര്‍ വിത്ത് ബോംബിനെ പ്രോത്സാഹിപ്പിക്കുന്നത്.

Top