കൊച്ചി: കേരളത്തിലെ ആദ്യത്തെ ഇസഡ് കാറ്റഗറി ലഭിക്കുന്നവാര്‍ത്ത പുറത്ത് വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദം മുറികുന്നതിനിടെ എല്ലാവരും ചോദിക്കുന്നത് എന്തിനാണ് ഇത്രയും സുരക്ഷ അമൃതാനന്ദമയിക്കൊരുക്കുന്നതെന്നാണ്.
യോഗ ഗുരു ബാബ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി. പതാഞ്ജലിയുടെ ഭക്ഷ്യപാര്‍ക്കിന് സിഐഎസ്എഫിന്റെ 24 മണിക്കൂര്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. ഭക്ഷ്യ പാര്‍ക്കിനും ആശ്രമത്തിനും ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബാബ രാംദേവിനും ആശ്രമത്തിനും സുരക്ഷ ഏര്‍പ്പെടുത്തയത്. ഇതിന് ശേഷമാണ് അമൃതാനന്ദമയിക്ക് സുരക്ഷയെത്തുന്നത്. കേരളത്തില്‍ ഇസഡ് കാറ്റഗറി സുരക്ഷ കിട്ടുന്ന ആദ്യ വ്യക്തിയാണ് വള്ളിക്കാവിലെ അമ്മ.
ബിജെപിയുടെ ദേശീയ നേതാക്കളെല്ലാം അമൃതാനന്ദമയിയുടെ ഭക്തരാണ്. അമ്മയെ പ്രീതിപ്പെടുത്താന്‍ ഒരുക്കിയ സമ്മാനമാണ് കാറ്റഗറി സുരക്ഷയെന്ന് പകല്‍ പോലെ വ്യക്തം. ഇതു സംബന്ധിച്ച കേരളാ പൊലീസ് ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ അമൃതാനന്ദമയിയുടെ പിന്തുണ അനിവാര്യമാണെന്ന് ബിജെപി കരുത്തുകാട്ടുന്നു. കൂടുതല്‍ ആളുകളെ അടുപ്പിക്കാന്‍ അമൃതാനന്ദമയിക്ക് കഴിയുമെന്നാണ് നിഗമനം.
ഈ സാഹചര്യത്തിലാണ് അമൃതാനന്ദമയിക്ക് പ്രത്യേക സുരക്ഷ ഒരുക്കിയത്. ബിജെപി ഗവണ്‍മെന്റിന്റെ പ്രത്യേക താത്പര്യത്തിലെന്ന വാദം ശരിവയ്ക്കുകയാണ്. വള്ളിക്കാവിലെ ആശ്രമത്തില്‍ എത്തുന്ന ഓരോ ആളുകള്‍ക്കും അറിയാം അമൃതാനന്ദമയിയെ കാണാന്‍ നിരവധി സുരക്ഷാ പരിശോധനകള്‍ കടന്ന് വേണം അരികിലെത്താനെന്ന്. ആശ്രമത്തില്‍ നിന്നും യാത്ര ബുള്ളറ്റ് പ്രൂഫോട് കൂടിയ കാരവനിലാണ്.
ആശ്രമത്തില്‍ ഒരു പൊലീസ് എയ്ഡ് പോസ്റ്റും ഉണ്ട്. കേരളാ പൊലീസിന്റെ 40 അംഗങ്ങളാണ് നിലവില്‍ സുരക്ഷ ഒരുക്കുന്നത്. കൂടാതെ അമൃതാനന്ദമയിയുടെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ കോട്ടയം മുന്‍ വിജിലന്‍സ് എസ്പി എ.ആര്‍.പ്രതാപന്റെ നേതൃത്വത്തിലുള്ള അമൃതാ ഹോസ്പിറ്റലിലെ സുരക്ഷാ ജീവനക്കാരും ഉണ്ട്.
അമൃതാനന്ദമയിക്ക് സുരക്ഷയ്ക്കായി ആകെ സിആര്‍പിഎഫ് ന്റെ 64 അംഗരക്ഷകരെയാണ് നിയമിച്ചിരിക്കുന്നത്. യാത്രകളിലുടനീളം 24 പേരുണ്ടാകും 4 പേര്‍ എന്ന രീതിയില്‍ മാറി മാറിയാവും ഇവരുടെ ഡ്യൂട്ടി. 40 പേര്‍ക്ക് വള്ളിക്കാവ് ആശ്രമത്തിന്റെ സുരക്ഷാ ചുമതലയാണ്. രണ്ട് വാഹനങ്ങള്‍ അകമ്പടി സേവിക്കും. ഇവര്‍ക്കുള്ള താമസ സൗകര്യം അമൃതാനന്ദമയി മഠത്തിലും അമൃതാനന്ദമയി പോകുന്ന സ്ഥലങ്ങളിലുമായിരിക്കും. സേനയുടെ മുഴുവന്‍ തുകയും അമൃതാനന്ദമയി മഠം വഹിക്കും.
വി.ഐ.പി, വി.വി.ഐപി വിഭാഗത്തില്‍പെട്ടവര്‍ക്ക് സുരക്ഷ നിശ്ചയിക്കുന്നത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടുന്ന രണ്ട് സമിതികളാണ്. പ്രൊട്ടക്ഷന്‍ റിവ്യൂ ഗ്രൂപ്പ്, സെക്യൂരിറ്റി കാറ്റഗറൈസേഷന്‍ കമ്മിറ്റി എന്നിവയാണ് ഇക്കാര്യം തീരുമാനിക്കാനുള്ള സമിതികള്‍.രണ്ട് കമ്മറ്റികളെയും നയിക്കുന്നത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ഈ കമ്മിറ്റികളിലുണ്ട്. രാജ്യത്താകെ 300 ഓളം വ്യക്തികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ളത്.