അരവണ കൗണ്ടറില്‍ നിന്നും സ്റ്റേ ഫ്രീയും വിസ്പറും; പതിനെട്ടാംപടിയില്‍ വീണാ ജോര്‍ജുമായി സെല്‍ഫി; കുറിപ്പ് നിഷേധിച്ച് എസ്എഫ്‌ഐ നേതാവ്

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വന്ന വിവാദ പ്രസ്ഥാവന തന്റേതല്ലെന്ന് എസ്.എഫ്.ഐ നേതാവ്. പതിനെട്ടാംപടിയില്‍ വീണാ ജോര്‍ജുമായി സെല്‍ഫി അരവണ കൗണ്ടറില്‍ നിന്നും സ്റ്റേ ഫ്രീയും വിസ്പറും സഭ്യമല്ലാത്ത വാക്കുകളാണ് വാഴൂര്‍ എസ്എഫ്ഐ ഏരിയ കമ്മിറ്റിയംഗം വിഷ്ണു ജയകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.

എന്നാല്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ കമന്റുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്ന് വാഴൂര്‍ എസ്എഫ്‌ഐ ഏരിയ കമ്മിറ്റിയംഗം വിഷ്ണു ജയകുമാര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് വിഷ്ണുവിന്റെ പേരില്‍ മോശം ഭാഷയിലുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തനംതിട്ടയില്‍ വീണാ ജോര്‍ജ് ജയിച്ചാല്‍ ശബരിമല നടയില്‍ നിര്‍ത്തി സെല്‍ഫിയെടുക്കുമെന്നും അരവണ കൗണ്ടറില്‍ സാനിട്ടറി നാപ്കിനുകള്‍ വില്‍ക്കുമെന്നുമായിരുന്നു കമന്റ്. കമന്റിന് പിന്നാലെ വിഷ്ണുവിനെതിരെ രോഷമുയര്‍ന്നു. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ഒരിടത്തും ഇത്തരം കമന്റ് പോസ്റ്റ് ചെയ്തിട്ടില്ലെന്ന് വിഷ്ണു പറയുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം തരംതാഴ്ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഖേദകരമാണ്. വ്യാജ കമന്റ് ഉണ്ടാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിഷ്ണു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Top