വെസ്റ്റേണ്‍ സ്റ്റെലില്‍ അമൃത സുരേഷിന്‍റെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

അമൃത സുരേഷ് എന്ന കലാകാരിയെ ഗായിക ആയാണ് മലയാളികള്‍ക്ക് ആദ്യം പരിചയം. പിന്നീട് അഭിനയിക്കാനും സംഗീത സംവിധാനം ചെയ്യാനും തനിക്ക് അറിയാം എന്ന് അമൃത തെളിയിച്ചു. ഇപ്പോളിത മോ‍ഡലിംങ്ങും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ്.

എഫ്ഡബ്ല്യുഡി ലൈഫ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ കണ്ടാല്‍ ആരും പറയും, അമൃത നല്ലൊരു മോഡല്‍ കൂടെയാണ് എന്ന്. ഫോട്ടോ ഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്‍റൊ – വെസ്‌റ്റേണ്‍ സ്‌റ്റൈലിലാണ് അമൃത ഫോട്ടോഷൂട്ടിന് വേണ്ടി അണിഞ്ഞൊരുങ്ങിയിരിയ്ക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ വസ്ത്രധാരണവും മേക്കപ്പുമാണ് ഫോട്ടോഷൂട്ട് വീഡിയോയുടെ ആകര്‍ഷണം.

ഐഡിയസ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത കരിയര്‍ ആരംഭിച്ചത്. പത്തോളം സിനിമകള്‍ക്ക് വേണ്ടി പിന്നണിയില്‍ പാടി. സഹോദരിയ്‌ക്കൊപ്പം ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാന്റിന്റെ തിരക്കുകളിലാണ് താരം. അമൃത തന്നെ സംഗീത സംവിധാനം നിര്‍വ്വഹിച്ച് പാടി അഭിനയിച്ച ‘അണയാതെ’ എന്ന ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Top