പുരുഷവേഷത്തിൽ മല ചവിട്ടാൻ ശ്രമം; 15കാരി പിടിയിൽ

പുരുഷ വേഷത്തിൽ ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിയെ പമ്പയിൽ നിന്നും പിടികൂടി. ആന്ധ്രാപ്രദേശ് നല്ലൂർ സ്വദേശിനിയായ 15 വയസുകാരിയെയാണ് ദേവസ്വം ജീവനക്കാർ പമ്പയിൽ നിന്നും പിടികൂടിയത്. ആന്ധ്രയിൽ നിന്നുള്ള 15 അംഗ തീർത്ഥാടക സംഘത്തോടൊപ്പമാണ് മധുനന്ദിനിയെന്ന 15കാരിയും ദർശനത്തിനെത്തിയത്. എന്നാൽ പമ്പയിലെ പരിശോധനയ്ക്കിടെ മധുനന്ദിനിയെ കണ്ട ദേവസ്വം ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് വനിതാ ജീവനക്കാരടക്കം എത്തി കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് പുരുഷവേഷത്തിലുള്ളത് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയ യുവതിയെ നടപ്പന്തലിൽ വച്ച് പോലീസ് പിടികൂടിയിരുന്നു. ആന്ധ്രാപ്രദേശിലെ നല്ലൂർ സ്വദേശിനിയായ മധുനന്ദിനി(15) പതിനഞ്ചംഗ തീർത്ഥാടക സംഘത്തോടൊപ്പമാണ് പമ്പയിലെത്തിയത്. പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ പുരുഷവേഷത്തിലായിരുന്നു മധുനന്ദിനി വന്നത്. ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് മധുനന്ദിനി നടന്നിരുന്നത്. തിടുക്കത്തിൽ നടന്നുനീങ്ങിയ മധുനന്ദിനിയെ കണ്ട് ദേവസ്വം ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് വനിതാ ജീവനക്കാരെത്തി കൂടുതൽ പരിശോധന നടത്തിയതോടെയാണ് മുന്നിലുള്ളത് 15 വയസായ പെൺകുട്ടിയാണെന്ന് മനസിലായത്. കഴിഞ്ഞദിവസം ആന്ധ്രാ സ്വദേശിനിയായ 31 വയസുകാരി സന്നിധാനം വരെ എത്തിയത് വലിയ വിവാദമായിരുന്നു. ആന്ധ്രാപ്രദേശ് ഖമ്മം സ്വദേശിനിയായ പാർവതിയെയാണ് കഴിഞ്ഞദിവസം നടപ്പന്തലിൽ വച്ച് പോലീസുകാർ പിടിയിലായത്. ഭർത്താവിനും മക്കൾക്കുമൊപ്പമാണ് പാർവതി ശബരിമല ചവിട്ടിയത്. പമ്പയിലെ പരിശോധനകൾ മറികടന്ന ശേഷമാണ് യുവതി സന്നിധാനം വരെ എത്തിയത്.

Top