ഹിന്ദു ഉണര്‍ന്നാല്‍ രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നത്:വര്‍ഗീയവാദിയാകില്ല :അശ്വതി ജ്വാല

കോട്ടയം : എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മമാണ് ഹിന്ദു ധര്‍മം. അത് ജാഗ്രതാപൂര്‍ണമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. ഹിന്ദു ഉണര്‍ന്നാല്‍ വര്‍ഗീയവാദിയല്ല രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നതെന്നും അശ്വതി ജ്വാല. പഠനത്തിലൂടെയും പഠിപ്പിക്കലിലൂടെയും ഓരോ ഹിന്ദുവിനും സനാതനധര്‍മം എന്താണെന്ന അറിവ് പകര്‍ന്നുകൊടുക്കണമെന്നും അശ്വതി പറഞ്ഞു.

അതോടൊപ്പം കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരം പകര്‍ന്നുകൊടുത്തുകൊണ്ട് അവരെ നേര്‍വഴിക്ക് നയിക്കാന്‍ അമ്മമാര്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അശ്വതി ജ്വാല.അന്വേഷണ പാതയിലേക്ക് വരുന്ന പുതിയ തലമുറ തെറ്റായ വഴിയിലൂടെ നയിക്കപ്പെടാതിരിക്കാന്‍ വേദങ്ങളും ഉപനിഷത്തുകളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കണമെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

Latest
Widgets Magazine