ബലാത്സംഗ രംഗങ്ങളില്‍ ഇനി അഭിനയിക്കില്ല; വിനീത്

സിനിമയില്‍ താന്‍ ഇനി ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞ് നടന്‍ വിനീത് രംഗത്ത്.അത്തരത്തിലൊരു കഥാപാത്രവുമ താന്‍ ഇനി അഭിനയിക്കില്ല’അത്തരം രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ‘കെമിസ്ട്രി’ എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് അഭിനയിച്ചത്. വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്. ഡയലോഗിലൂടെ മാത്രമാണ് ആ കഥാപാത്രം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. സ്‌ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ പ്രൊമോട്ട് ചെയ്യുകയാണ്. അതിനോട് യോജിക്കാനാവില്ല. വിനീത് വ്യക്തമാക്കി. കെമിസ്ട്രിയില്‍ അങ്ങനെയൊരു കഥാപാത്രമായി വന്നു, പക്ഷേ ഇന്നെന്നോട് ആരെങ്കിലും അങ്ങനെയൊരു റോളുമായി വന്നാല്‍ ഞാന്‍ രണ്ടാമതു ചിന്തിക്കും. അഭിനയസാധ്യതകളുള്ള റോളുകളാണവയൊക്കെയെങ്കിലും ഞാന്‍ തന്നെ അതിനൊരു അതിരു വച്ചിട്ടുണ്ട്. അത് മറി കടന്നാല്‍ പിന്നെ ഞാന്‍ കംഫര്‍ട്ടബിളാകില്ല.

Top