പൊക്കിള്‍ച്ചുഴി കാണിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു; ഇതിനോട് താന്‍ പ്രതികരിച്ചതിങ്ങനെ

മീടൂ ക്യാംപെയ്‌നുകള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ തുറന്നടിക്കാന്‍ ഒരുക്കി കൊടുക്കുന്ന ഒരു സ്‌പെയിസാണ്. സിനിമ മേഖലയില്‍ സത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഹോളിവുഡിലും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മീടൂ ക്യാംപെയ്‌ന്റെ പിറവി തന്നെ ഹോളിവുഡില്‍ നിന്നാണ് . പിന്നീട് ബോളിവുഡിലേയ്ക്കും തെന്നിന്ത്യന്‍ സിനിമയിലേയ്ക്കും വ്യാപിക്കുകയായിരുന്നു.

ഇപ്പോഴിത ബോളിവുഡ് താരം റിച്ച ഛദ്ദ സംവിധായകനില്‍ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നടിക്കുകയാണ്. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. ബോളിവുഡില്‍ നിന്ന് ദിനംപ്രതി അപമാനകരമായ സംഭവ വികാസങ്ങളാണ് ഉണ്ടായി വരുന്നതെന്ന് നടി റിച്ച ഛദ്ദ. ബോളിവുഡിലെ ഭൂരിഭാഗം പേരും സ്ത്രീകളെ വാണിജ്യപരമായിട്ടാണ് കാണുന്നതെന്നും റിച്ച പറഞ്ഞു. നടി മാത്രമല്ല പല താരങ്ങളും ഇതിനു സമാനമായ അഭിപ്രായങ്ങള്‍ മുന്‍പ് പല അവസരത്തിലും രേഖപ്പെടുത്തിയിരുന്നു.

മീടു മൂവ്‌മെന്റ് ശക്തമായതിനു പിന്നാലെയായിരുന്നു നടിമാര്‍ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയത്. ഒരു ദേശീയ മാധ്യമം സംഘടപ്പിച്ച സാഹിത്യോത്സവത്തിലാണ് റിച്ച തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തനിയ്ക്ക് സംവിധായകനില്‍ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് താരം പറഞ്ഞു. ചിത്രീകരണത്തിനിടെ ഹൈവെയ്സ്റ്റ് പാന്റ് ധരിച്ച് സെറ്റിലെത്തിയ എന്നോട് പൊക്കിള്‍ച്ചുഴി കാണിക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെടുകയായിരുന്നു. ഹൈ വെയ്സ്റ്റ് പാന്റ്‌സ് ധരിക്കുമ്പോള്‍ എങ്ങനെ പൊക്കിള്‍ ചുഴി കാണിക്കുക എന്നത് എല്ലാവര്‍ക്കും ഊഹിക്കാമല്ലോ?എന്നും താരം ചോദിക്കുന്നുണ്ട്.

എന്നാല്‍ ഇതിനോട് താന്‍ പ്രതികരിച്ചുവെന്നും നടി പറഞ്ഞു. നെറ്റിയിലും കവിളിലും മാര്‍ക്കര്‍ പേന ഉപയോഗിച്ച് പൊക്കിള്‍ വരച്ച് കാട്ടിയാണ് താന്‍ ഇതിനോട് പ്രതികരിച്ചതെന്നും നടി പറഞ്ഞു. താരങ്ങളോട് മോശമായി പെരുമാറുന്നവരെ തുറന്നു കാട്ടുന്നവര്‍ക്ക് അവസരം നിഷേധിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും റിച്ച പറഞ്ഞു. അതിക്രമം തുറന്നു പറഞ്ഞ പല നടിമാരും ഇതേ അഭിപ്രായം തന്നെയായിരുന്നു പറഞ്ഞിരുന്നത്

ബോളിവുഡിലെ പല സംവിധാകന്മാര്‍ക്കും സിനിമ എടുക്കുന്നതിനേക്കാള്‍ താല്‍പര്യം മറ്റു പലകാര്യങ്ങളിലാണെന്നും നടി പറഞ്ഞു. സിനിമയുടെ മറവില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യാനാണ് ഇത്തരക്കാര്‍ക്ക് താല്‍പര്യം. നാനാ പടേക്കറിനെതിരെയുള്ള തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനോടും മതപുരോഗതിനെതിരെയുളള കന്യാസ്ത്രീമാരുടെ തുറന്നു പറച്ചിലിനോട് സമൂഹം എങ്ങനെ പ്രതികരിച്ചോ. അത് തന്നെയാണ് ബോളിവുഡിലും നടക്കുന്നതെന്നും റിച്ച പറഞ്ഞു.

അടള്‍ഡ് താരം ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷക്കീലയായി എത്തുന്നത് റിച്ച ഛദ്ദയാണ്. ഷക്കീല ഒരു പോണ്‍ താരമല്ലെന്നും അവരുടെ ജീവിതത്തില്‍ ആരും കാണാത്ത ചില സംഭവ വികാസങ്ങളും അവര്‍ സഞ്ചരിച്ച യാത്രകളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

Latest
Widgets Magazine