ശരീരത്തില്‍ ഇന്ത്യ-പാക് പതാകകള്‍ ചിത്രീകരിച്ച് പോസ് ചെയ്ത റിയാലിറ്റിഷോ താരം കുരുക്കില്‍  

 

ജലന്ധര്‍: അര്‍ധ നഗ്ന മേനിയില്‍ ഇന്ത്യ-പാക് പതാകകള്‍ പതിപ്പിച്ച സിനിമാതാരം ആര്‍ഷി ഖാനെതിരെ അറസ്റ്റ് വാറണ്ട്. പഞ്ചാബിലെ ജലന്ധര്‍ കോടതിയുടേതാണ് നടപടി. ആവശ്യപ്പെട്ടിട്ടും 3 തവണ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ താരവുമാണ് ആര്‍ഷി ഖാന്‍. ബിഗ് ബോസിന്റെ സെറ്റില്‍ ചെന്ന് ആര്‍ഷിയെ അറസ്റ്റ് ചെയ്യണമെന്നാണ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്. അതേസമയം ഇതുസംബന്ധിച്ച് ചില അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.ബിഗ് ബോസിന്റെ ഫൈനല്‍ നടക്കുന്ന ജനുവരി 18 വരെ അറസ്റ്റിന് സ്റ്റേയുള്ളതായാണ് ഒരു വിവരം. എന്നാല്‍ ആര്‍ഷിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.ഒക്ടോബര്‍ ഒന്ന് മുതല്‍ ആര്‍ഷി ബിഗ് ബോസ് ഷോ നടക്കുന്ന വീട്ടില്‍ തടവിലേതിന് സമാനമായി കഴിയുകയാണെന്നും ഇതിനാലാണ് ഹാജരാകാന്‍ സാധിക്കാതിരുന്നതെന്നുമാണ് നടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്.അഫ്ഗാനിലാണ് ആര്‍ഷി ജനിച്ചത്. എന്നാല്‍ ചെറുപ്പം തൊട്ടേ വളര്‍ന്നത് ഇന്ത്യയിലാണ്. തമിഴ് ചിത്രങ്ങളിലൂടെ ചലച്ചിത്ര മേഖലയില്‍ സജീവമായ ആര്‍ഷിയുടെ ബോളിവുഡിലെ ഫോര്‍ ഡി ചിത്രമായ ദി ലാസ്റ്റ് എംപറര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

 

Top