സിനിമയില്‍ വേര്‍തിരിവുകള്‍ ശക്തം; പിന്തുണയ്ക്കാന്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തവര്‍ നേരിടുന്ന ദുരനുഭവങ്ങളുടെ വെളിപ്പെടുത്തലുമായി തപ്‌സി പാനു

സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു കലയാണ് സിനിമാ. സിനിമയുടെ അതേ സങ്കീര്‍ണതകള്‍ പലപ്പോഴും അഭിനേതാക്കളും നേരിടേണ്ടി വരും. ഇപ്പോള്‍ ഇതാ സിനിമാ മേഖലയില്‍ നടക്കുന്ന വേര്‍തിരിവുകളെക്കുറിച്ച് നടി തപ്‌സി പാനുവിന്റെ വെളിപ്പെടുത്തല്‍ സിനിമാ ലോകത്ത് വന്‍ ചര്‍ച്ചയാകുകയാണ്. വേര്‍തിരിവുകളെ കുറിച്ച് ഒരു അഭിമുഖത്തിലാണ് താരം തുറന്നു പറച്ചില്‍ നടത്തിയത്. പിന്തുണയ്ക്കാന്‍ ഗോഡ്ഫാദര്‍മാര്‍ ആരും ഇല്ലാത്തതിനാല്‍ തനിക്ക് നിരവധി ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ട്. പലതിലും പകരക്കാരി ആകുകയായിരുന്നു താനെന്നും പ്രമുഖരുടെ മകളോ സഹോദരിയോ കാമുകിയോ അല്ലാത്തതുകൊണ്ടായിരുന്നു അത്തരം ഒഴിവാക്കലുകളെന്നും നടി പറയുന്നു.

‘തന്റെ കൈയില്‍ നിന്ന് സിനിമകള്‍ നഷ്ടപ്പെടുന്നത് ഒരിക്കലും എന്നെ ഞെട്ടിച്ചിരുന്നില്ല. തനിക്ക് കഴിവില്ലാത്തതുകൊണ്ടല്ല താന്‍ ഏതെങ്കിലും പ്രമുഖരുടെ മകളോ സഹോദരിയോ കാമുകിയോ അല്ലാത്തതുകൊണ്ടായിരുന്നു അത്.’ എന്റെ കഴിവില്ലായ്മ അല്ലാതെ മറ്റു കാരണങ്ങള്‍ കൊണ്ട് സിനിമ നഷ്ടമായപ്പോള്‍ പിടിച്ചുനിന്നെന്നും നടി കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ പലതിലും പകരക്കാരിയായി. ആ കാലഘട്ടം ഞാന്‍ പിന്നിട്ടുകൊണ്ടിരിക്കുകയാണ്. മറ്റൊരാള്‍ക്ക് പകരമാവാന്‍ എനിക്ക് ആഗ്രഹമില്ല. അതാണ് എന്റെ ലക്ഷ്യം. ഇത് ചെയ്യാന്‍ നിനക്ക് മാത്രമേ സാധിക്കു നീ ഇല്ലെങ്കില്‍ ഈ പ്രോജക്ടുമായി മുന്നോട്ടു പോകാനാവില്ല എന്ന് കോള്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്- തപ്‌സി പറഞ്ഞു.

Latest
Widgets Magazine