ചൈനയുടെ വാദങ്ങൾ പൊളിച്ചടക്കാൻ ഇന്ത്യയുടെ ‘ചാണക്യൻ അജിത് ഡോവൽ ചൈനയിൽ

ബീജിംഗ്: ഇന്ത്യൻ സുരക്ഷാ സംവിധാനത്തിന്റെ മാസ്റ്റർ ബ്രയിൻ അജിത് ഡോവൽ ചൈനീസ് വാദങ്ങൾ പൊളിച്ചടക്കിയതായി സൂചന.   ആധുനിക യുഗത്തിന്റെ ചാണക്യൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഉദ്യോഗസ്ത നാണ്   ഇന്ത്യൻ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ചെനീസ് സുരക്ഷാ ഉപദേഷ്‌ടാവ് യാങ് ജിയേച്ചിയുമായി കൂടിക്കാഴ്‌ച നടത്തി. സിക്കിമിലെ ഇന്ത്യൻ അതിർത്തിയിൽ ഇരുരാജ്യങ്ങളുമായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടെ ബ്രിക്‌സ് രാജ്യങ്ങളുടെ സമ്മേളനത്തിനായാണ് ഡോവൽ ചൈനയിലെത്തിയത്.

ബ്രിക്‌സ് രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്‌ടാക്കന്മാർ പങ്കെടുക്കുന്ന യോഗത്തിൽ സിക്കിമിലെ അതിർത്തി തർക്കവും ഡോവൽ ഉന്നയിക്കുമെന്നാണ് സൂചന. അതേസമയം, ഡോവലിന്റെ സന്ദർശനം സംബന്ധിച്ച് ചൈനീസ് മാദ്ധ്യമങ്ങൾ രണ്ട് തട്ടിലാണെന്നാണ് വിവരം.ഡോവലിന്റെ സന്ദർശനം സംബന്ധിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങളാണ് ചൈനീസ് മാദ്ധ്യമങ്ങൾ പ്രകടിപ്പിച്ചത്.സിക്കിമിലെ ഇന്ത്യൻ അതിർത്തിയിൽ രണ്ട് മാസമായി തുടരുന്ന സംഘർഷാവസ്ഥ പരിഹരിക്കാൻ സമയം വൈകിയിട്ടില്ലെന്ന് തങ്ങളുടെ മുഖപ്രസംഗത്തിൽ പറഞ്ഞ ചൈന ഡെയ്‌ലി ഇക്കാര്യത്തിൽ ഇന്ത്യ തീരുമാനങ്ങൾ മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഡോവലിന്റെ സന്ദർശനം അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിന് സഹായമാകില്ലെന്നും, ആദ്യം ഇന്ത്യ അതിർത്തിയിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കുകയാണ് വേണ്ടതെന്നും ഗ്ലോബൽ ടൈസ് എഡിറ്റോറിയലിൽ പറയുന്നു.
ചൈനയും ഇന്ത്യയും ഭൂട്ടാനും ഒരുപോലെ അവകാശവാദമുന്നയിക്കുന്ന ഡോംഗ്‌ലോംഗ് മേഖലയിൽ ചൈന റോഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കം രണ്ട് മാസമായി തുടരുകയാണ്. തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് റോഡ് നിർമ്മിക്കുന്നത് ഇന്ത്യൻ സൈന്യം തടഞ്ഞെന്നാണ് ചൈനയുടെ വാദം. തങ്ങളുടെ അതിർത്തിയിലേക്ക് ഇന്ത്യ കടന്നു കയറിയെന്നും ചൈന ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറിയ ചൈനീസ് പട്ടാളത്തെ ഇന്ത്യൻ സൈന്യം തടയുന്ന വീഡിയോ വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടതോടെ ആ വാദം പൊളിയുകയായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top