കിലോയ്ക്ക് 429 രൂപ വിലയുള്ള കപ്പ ആമസോണില്‍ 

കൊച്ചി:ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് ഈ കൊള്ള വില. ഇതിനു പുറമെ 49 രൂപ ഷിപ്പിങ്ങ് ചാര്‍ജ്ജും ഇവര്‍ ഈടാക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ ഇന്നത്തെ കപ്പയുടെ വില കിലോക്ക് വെറും 30 രൂപ മാത്രമാണ് തിരുവനന്തപുരം നഗരത്തില്‍. കപ്പ കര്‍ഷകര്‍ നേരിട്ട് വില്‍ക്കുന്നത് അതിലും കുറഞ്ഞ വിലയ്ക്കായിരിക്കും. കര്‍ഷകരില്‍ നിന്നും ഏറ്റവും കുറഞ്ഞ വിലയ്ക്ക് കപ്പ സംഭരിച്ച് ആഗോള കുത്തക കമ്പനികള്‍ നടത്തുന്ന ചൂഷണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കൊച്ചി കേന്ദ്രീകരിച്ചു കടക്കുന്ന ഈ തട്ടിപ്പ്. Hishopie Natural എന്ന പേരിലാണ് ഈ ഓണ്‍ലൈന്‍ വിപണന സ്ഥാപനം ആമസോണില്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലേക്കും ഷിപ്പിംങ് ഉണ്ടെന്നതാണ് ഇതിലെ ആകര്‍ഷണീയത. കപ്പക്കിഴങ്ങ് ചന്തയില്‍ വാങ്ങാന്‍ കിട്ടാത്ത ഇന്ത്യയിലെ പല നഗരങ്ങളിലും ചെന്ന് താമസിക്കുന്ന മലയാളികളുടെ കപ്പ നൊസ്‌റാള്‍ജിയയെ ബുദ്ധിപൂര്‍വം ചൂഷണം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് കൊച്ചിയില്‍ നിന്നും ഏതോ മലയാളികള്‍ എന്നതും കൗതുകകരമായ വസ്തുതയാണ്.

Latest