ഞാന്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നു. ഇന്ത്യയില്‍ ജനിച്ച ഞാന്‍ മരിക്കുന്നതുവരെ ഇവിടെത്തന്നെ ജീവിക്കും: ആമിര്‍ഖാന്‍

ന്യൂഡല്‍ഹി: അസഹിഷ്‌ണുതാ വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്‌ മറുപടിയുമായി ബോളീവുഡ്‌ താരം ആമിര്‍ ഖാന്‍. ഞാന്‍ ഇന്ത്യയിലാണ്‌ ജനിച്ചത്‌, മരിക്കുന്നതും ഇവിടെ തന്നെ ആയിരിക്കും. താന്‍ ഒരിക്കലും ഇന്ത്യ വിടില്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. തന്റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ രംഗ്‌ ദേ ബസന്തിയുടെ 10-ാം വാര്‍ഷികത്തിന്‌ മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ്‌ ആമിര്‍ ഇക്കാര്യം പറഞ്ഞത്‌.

 

ഞാന്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നു. ഇന്ത്യയില്‍ ജനിച്ച ഞാന്‍ മരിക്കുന്നതുവരെ ഇവിടെത്തന്നെ ജീവിക്കും. ഇന്ത്യ വിടുന്നതിനെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഭാഷകളുടേയും സംസ്കാരത്തിന്‍റെയും കാര്യത്തില്‍ ഒരുപാട് വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഈ വൈജാത്യമാണ് ഇന്ത്യയുടെ ശക്തി. ചിലര്‍ ഇത് തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബഹുസ്വരത തകര്‍ത്തുകൊണ്ട് രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ആരേയും അനുവദിക്കരുതെന്നും ആമിര്‍ പറഞ്ഞു.

രണ്ടാഴ്ചയില്‍ കൂടുതല്‍ ഇന്ത്യവിട്ട് നിന്നാല്‍ ഗൃഹാതുരത്വം അനുഭവിക്കുന്ന ആളാണ് താന്‍. തന്‍റെ അഭിപ്രായം വളച്ചൊടിച്ച് മാധ്യമങ്ങള്‍ വിവാദം സൃഷ്ടിക്കുകയായിരുന്നു. എനിക്കും എന്‍റെ വേണ്ടപ്പെട്ടവര്‍ക്കും ഇത് ഏറെ മന:പ്രയാസമുണ്ടാക്കി. ദയവായി ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും ആമിര്‍ പറഞ്ഞു.

തന്‍റെ ഭാര്യ ഇന്ത്യ വിടാമെന്ന് അഭിപ്രായപ്പെട്ടുവെന്ന് ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ആമിര്‍ പറഞ്ഞത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഇന്‍ക്രെഡിബ്ള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്നും ഇദ്ദേഹത്തെ മാറ്റി പകരം അമിതാഭ് ബച്ചനെയും പ്രിയങ്ക ചോപ്രയേയും നിയമിച്ചിരുന്നു.

Top