ലോകത്തെ ഏറ്റവും മികച്ച ടോയ്‌ലറ്റ് പേപ്പറിന് ഗൂഗിള്‍ നല്‍കു്ന്ന മറുപടി പാക് പതാക

ലോകത്തിലെ ഏറ്റവും മികച്ച ടോയ്‌ലറ്റ് പേപ്പര്‍ പാകിസ്താന്‍ പതാകയാണെന്നാണ് ഗൂഗിള്‍ പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായുള്ള ഗൂഗിളിന്റെ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് പാകിസ്താന്‍. പാക്കിസ്ഥാന്റെ ദേശീയ പതാകയുടെ ചിത്രങ്ങളാണ് മികച്ച ടോയ്ലറ്റ് പേപ്പര്‍ സര്‍ച്ച് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന മറുപടി. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ലോകം പാകിസ്ഥാനെതിരെ വിരല്‍ചൂണ്ടുമ്പോഴാണ് സൈബര്‍ ലോകത്ത് നിന്നുള്ള ഈ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ ഈ വാര്‍ത്തയ്ക്ക് ട്വിറ്റര്‍ അടക്കുമുള്ള സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വന്‍പ്രചാരണമാണ്.

ഇതിനിടെ പാക്ക് സൈന്യത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഒഫീഷ്യല്‍ വൈബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറ്റ് ലഭ്യമല്ലെന്ന് പരാതി ഉയര്‍ന്നതോടെ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. ഇത്തരത്തില്‍ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനാല്‍ നെതര്‍ലാന്‍ഡ്, ഓസ്ട്രലിയ, ബ്രിട്ടണ്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ സൈറ്റ് ലഭ്യമാകുന്നില്ല എന്നും പരാതി ഉയര്‍ന്നതായി പാക്ക് അധികൃതര്‍ തുറന്നുപറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top