ഭാവനയുടെ വിവാഹം ഇപ്പോള്‍ വേണ്ടാ എന്നു നവീന്‍?

കൊച്ചി: മലയാളത്തിലെ യുവ നടി ഭാവനയുടെ വിവാഹം ഈ വര്ഷം ഉണ്ടാവില്ലെന്ന് റിപ്പോർട്ട് ..കന്നട നടനും നിര്‍മ്മാതാവുമായ നവീനും നടി ഭാവനയും തമ്മില്‍ കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. വളരെ സ്വകാര്യമായിട്ടു നടന്ന ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയ നടന്നത്. ഇരുവരുടേയും വീട്ടുകാരു മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. വിവാഹം എല്ലാവരേയും അറിയിച്ചു നടത്തും എന്നും തിയതി തീരുമാനിച്ചിട്ടില്ല എന്നും ഭാവന അന്ന് അറിയിച്ചിരുന്നു. ഓക്‌ടോബറില്‍ കല്ല്യാണം ഉണ്ടാകും എന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ വിവാഹം ഇപ്പോള്‍ വേണ്ടെന്നു നവീന്‍ പറഞ്ഞതായി ചില കന്നട സിനിമ ഓണ്‍ലൈനുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പറയുന്നു. ഏറ്റെടുത്ത ചില ചിത്രങ്ങളുമായി ഭാവന തിരക്കിലാണെന്നും അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയാണ് എന്നും ഒരു കന്നട സിനിമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭാവനയുടെ തിരക്കു കാരണമല്ല മറ്റു ചില കാരണങ്ങള്‍ കൊണ്ടാണു വിവാഹം നീട്ടിവയ്്ക്കുന്നത് എന്നു ചിത്രമാല റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest
Widgets Magazine