ബിജു രമേശിന്റെ ആസ്തി 161 കോടി; ഒന്നര കോടിയുടെ വാഹനങ്ങളും

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എഡിഎംകെ സ്ഥാനാര്‍ഥി ബിജു രമേശിന് 161,26,53,797 രൂപയുടെ ആ സ്തി. ഭാര്യക്ക് 22,01,96,632 രൂപയുടെയും ആസ്തിയുണ്ട്. സ്വന്തം പേരില്‍ കാറും ജീപ്പും ബൈക്കും ഉള്‍പ്പെടെ 26 വാഹനങ്ങളുണ്ട്. ഭാര്യയുടെ പേരില്‍ നാലു വാഹന ങ്ങളുണ്ട്.

കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഒന്നരക്കോടിയിലേറെ രൂപയുടെ വാഹനങ്ങളാ ണുള്ളത്. നാമനിര്‍ദേശ പത്രികയൊടൊപ്പം വരണാധികാരിക്ക് സമര്‍പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളില്‍ കോടിശ്വരന്‍മാരുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ബിജു രമേശ് തന്നെയായിരിക്കും മുന്നില്‍. ബാര്‍ കോഴവിവാദവുമായി ബന്ധപെട്ടാണ് ബിജു രമേശ് മാധ്യമ ശ്രദ്ധ നേടുന്നത്. നിരവധി ബാറുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിജു രമേശിന്റെ പേരിലുണ്ട്.
.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top