നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി

കല്‍പ്പറ്റ: യുവനടിയെ തട്ടികൊണ്ട്പോയി ആക്രമിച്ച സംഭവത്തില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. വിഷയത്തില്‍ കോടിയേരിയുടെ പ്രതികരണം സംശയാസ്പദമാണ്. ഒരു ദേശീയ ദിനപ്പത്രത്തില്‍ ഇന്നലെ വന്ന വാര്‍ത്തയില്‍ ബനീഷിന്റെ പങ്ക് വ്യക്തമാക്കുന്ന രീതിയിലുള്ള പരമാര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

കേസ് കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ നിസഹായനായി നോക്കിനില്‍ക്കുകയാണെന്നും കോടിയേരിയുടെ തണുപ്പന്‍ പ്രതികരണം മകനെ രക്ഷിക്കാനാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top